ശ്രീനാഥ് ഭാസിയും സുധി കോപ്പയും നായകന്മാർ; 'ദുനിയാവിന്റെ ഒരറ്റത്ത്'

ശ്രീനാഥ് ഭാസിയും സുധി കോപ്പയും നായകന്മാർ; 'ദുനിയാവിന്റെ ഒരറ്റത്ത്'
Published on

കപ്പേള'ക്ക് ശേഷം ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ദുനിയാവിന്റെ ഒരറ്റത്ത്', ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'ഒരു മെക്സിക്കൻ അപാരത'യുടെ സംവിധായകൻ ടോം ഇമ്മട്ടിയാണ് ചിത്രത്തിന്റെ സംവിധായകൻ. 'ജോസഫ്' എന്ന സിനിമയ്ക്ക് ശേഷം സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ മനേഷ് മാധവൻ ഛായാ​ഗ്രാഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'.

സഫീർ റുമാനിയും പ്രശാന്ത് മുരളിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഗോഗുൽ നാഥ് ജി. പ്രൊഡക്ഷൻ കൺഡ്രോളർ ജോബ് ജോർജ്. പരസ്യകല പാലായി ഡിസൈൻസ്. അൻവർ ഷെരീഫ്, പ്രശാന്ത് മുരളി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം എറണാകുളത്തും ആലപ്പുഴയിലുമായാണ് ചിത്രീകരിക്കുന്നത്.

ശ്രീനാഥ് ഭാസിയും സുധി കോപ്പയും നായകന്മാർ; 'ദുനിയാവിന്റെ ഒരറ്റത്ത്'
അതെ, ഞാനാണയാൾ, 'അനുഗ്രഹീതൻ ആന്റണി'; ഒഫീഷ്യൽ ടീസർ

'ലൂക്ക' എന്ന സിനിമയ്ക്ക് ശേഷം സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡക്ഷൻ്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കാറ്റലിസ്റ്റ് എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മാണ പങ്കാളിയാവുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in