സുഹൃത്തിന്റെ ജീവിതത്തിൽ നിന്നൊരുങ്ങിയ "ധീരൻ"; സുഹൃത്തിന്റെ ജന്മദിനത്തിന് റിലീസ് ചെയ്ത വിജയ കഥ

സുഹൃത്തിന്റെ ജീവിതത്തിൽ നിന്നൊരുങ്ങിയ "ധീരൻ"; സുഹൃത്തിന്റെ ജന്മദിനത്തിന് റിലീസ് ചെയ്ത വിജയ കഥ
Published on

ചീയേർസ് എന്റെർടൈന്മെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമ്മിച്ച "ധീരൻ" സൂപ്പർ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ ദേവദത്ത് ഷാജി രചിച്ചു സംവിധാനം ചെയ്ത ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. തന്റെ സ്വന്തം നാട്ടിലുള്ള ഒരു കൂട്ടുകാരന്റെ ജീവിതത്തിൽ ഉണ്ടായ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദേവദത്ത് ഷാജി ഈ ചിത്രം ഒരുക്കിയത്. മാത്രമല്ല, ചെറുപ്പത്തിൽ ധീരതയ്കുള്ള അവാർഡ് സ്വന്തമാക്കിയ ഈ കൂട്ടുകാരന്റെ കഥയെ അടിസ്ഥാമാക്കി ഒരുക്കിയ "ധീരൻ" അതേ കൂട്ടുകാരന്റെ ജന്മദിനമായ ജൂലൈ നാലിന് തന്നെ റിലീസ് ചെയ്യുകയും ചെയ്തു ദേവദത്ത് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. ഇപ്പോൾ ഗംഭീര പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തീയേറ്ററുകൾ നിറഞ്ഞോടുന്നത്.

മികച്ച ഹാസ്യ രംഗങ്ങളാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് ആക്കി മാറ്റുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രം, അവരെ ത്രില്ലടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയാളികളുടെ പ്രിയതാരങ്ങളായ ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, സുധീഷ്, വിനീത് എന്നിവർ ചിരിയും ആക്ഷനും മാസുമായി തകർത്താടുന്ന ചിത്രത്തിൽ, തന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ടൈറ്റിൽ റോളിൽ രാജേഷ് മാധവനും കയ്യടി നേടുന്നുണ്ട്. ഇവർക്കൊപ്പം കട്ടക്ക് നിന്ന് കൊണ്ട് ശബരീഷ് വർമ്മ, അഭിരാം എന്നിവരും വലിയ കയ്യടിയാണ് പ്രേക്ഷകരിൽ നിന്നും സ്വന്തമാക്കുന്നത്.

പ്രേക്ഷകർക്ക് വളരെ വേഗം കണക്ട് ചെയ്യാൻ പറ്റുന്ന സിറ്റുവേഷണൽ കോമെഡികളിലൂടെ മുന്നേറുന്ന ചിത്രത്തിൽ, ആക്ഷനും പ്രണയത്തിനും ത്രില്ലിനുമെല്ലാം കൃത്യമായ സ്ഥാനമാണ് സംവിധായകൻ നൽകിയിരിക്കുന്നത്. ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾ നേടിയ വിജയത്തിന് ശേഷം ധീരനും സൂപ്പർ വിജയം നേടുമ്പോൾ, തങ്ങളുടെ തുടർച്ചയായ നാലാം വിജയമാണ് ചീയേർസ് എന്റർടൈൻമെന്റ് സ്വന്തമാക്കുന്നത്. സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, അശ്വതി മനോഹരൻ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം - ഹരികൃഷ്ണൻ ലോഹിതദാസ്, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in