'മൊട്ടയടിച്ച് മാസ്സ് ലുക്കിൽ ധനുഷ്, ഒപ്പം കാളിദാസ് ജയറാമും' ; അൻപതാമത് ചിത്രം 'റായൻ' ഫസ്റ്റ് ലുക്ക്

'മൊട്ടയടിച്ച് മാസ്സ് ലുക്കിൽ ധനുഷ്, ഒപ്പം കാളിദാസ് ജയറാമും' ; അൻപതാമത് ചിത്രം 'റായൻ' ഫസ്റ്റ് ലുക്ക്

പവർ പാണ്ടി എന്ന സിനിമയ്ക്ക് ശേഷം ധനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 'റായൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധനുഷ് തന്നെയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ധനുഷിന്റെ അൻപതാമത് ചിത്രമായി പുറത്തിറങ്ങുന്ന റായൻ നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. പോസ്റ്ററിൽ ധനുഷിനൊപ്പം കാളിദാസ് ജയറാമിനെയും സന്ദീപ് കിഷനെയും കാണാനാകും. മൊട്ടയടിച്ച് കയ്യിലും വസ്ത്രത്തിലും ചോരക്കറ പറ്റിയ വേഷത്തിലാണ് ധനുഷ് പോസ്റ്ററിൽ ഉള്ളത്. ഒപ്പം ഒരു വണ്ടിയുടെ മുകളിലായി കത്തിയുമായി ഇരിക്കുന്ന കാളിദാസ് ജയറാമിനെയും സന്ദീപ് കിഷനെയും കാണാം.

എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിത്യാ മേനോൻ, അപർണ ബാലമുരളി, അനിഖ സുരേന്ദ്രൻ, എസ് ജെ സൂര്യ, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഓം പ്രകാശ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജി കെ പ്രസന്ന കൈകാര്യം ചെയ്യുന്നു. ചിത്രം 2024 ൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസിനെത്തും.

രാജ്‌കിരൺ, രേവതി, പ്രസന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച പവർ പാണ്ടിയാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഒരു ഫീൽ ഗുഡ് ഡ്രാമയായി ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥയും നിർമാണവും ധനുഷ് തന്നെ ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in