ധ്യാൻ ശ്രീനിവാസന്റെ റെട്രോ ഇൻവെസ്റ്റിഗേഷൻ; 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ധ്യാൻ ശ്രീനിവാസന്റെ റെട്രോ ഇൻവെസ്റ്റിഗേഷൻ; 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Published on

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഡിറ്റക്ടീവ് ഉജ്വലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ടോവിനോ തോമസ് നായകനായ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലൂടെ തുടക്കം കുറിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി ഒരുങ്ങുന്ന 'ഡിറ്റക്ടീവ് ഉജ്വലൻ' സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയുമാണ്. 'നാട്ടിലെ അറിയപെടുന്ന ആളാണ്, പോലീസ്‌കാർക്കും നാട്ടുകാർക്കും ഉപകാരി' എന്ന വാചകത്തോട് കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിരിക്കുന്നത്.

കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരിക്കും 'ഡിറ്റക്ടീവ് ഉജ്വലൻ' എന്നാണ് നേരത്തെ റിലീസായ ടൈറ്റിൽ വീഡിയോ നൽകിയ സൂചനകൾ. സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായി സിജു വിത്സനും വേഷമിടുന്ന ചിത്രത്തിന്റെ താരനിരയിൽ സോഷ്യൽ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ അൽ അമീൻ ഗാങ്ങും ഭാഗമാണ്.

ഛായാഗ്രഹണത്തിലും രണ്ടു പേരാണ് എത്തുന്നത്. പ്രേം അക്കുടു, ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇവർ ഭാര്യാഭർത്താക്കന്മാർ കൂടിയാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. സംഗീതം - റമീസ് ആര്‍സീ, എഡിറ്റിംഗ്- ചമന്‍ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനര്‍- സച്ചിന്‍ സുധാകരന്‍, സിങ്ക് സിനിമ, സൗണ്ട് എന്‍ജിനീയര്‍- അരവിന്ദ് മേനോന്‍, വസ്ത്രാലങ്കാരം- നിസാര്‍ റഹ്‌മത്, മേക്കപ്പ്- ഷാജി പുല്‍പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കല്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, പിആർഒ- ശബരി.ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.

Related Stories

No stories found.
logo
The Cue
www.thecue.in