'ഗെഹരായിയാനി'ല്‍ അഭിനയിക്കാന്‍ രണ്‍വീര്‍ സമ്മതിച്ചോ?: സദാചാരവാദികള്‍ക്ക് ഒറ്റവാക്കില്‍ മറുപടി നല്‍കി ദീപിക

'ഗെഹരായിയാനി'ല്‍ അഭിനയിക്കാന്‍ രണ്‍വീര്‍ സമ്മതിച്ചോ?: സദാചാരവാദികള്‍ക്ക് ഒറ്റവാക്കില്‍ മറുപടി നല്‍കി ദീപിക

ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ഗെഹരായിയാന്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയ സമയം മുതല്‍ ദീപികയും നടന്‍ സിദ്ദാര്‍ഥ് ഛതുര്‍വേദിയും തമ്മിലുള്ള ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. ദീപിക ഭര്‍ത്താവായ രണ്‍വീര്‍ സിംഗിനോട് അനുവാദം വാങ്ങിയാണോ അത്തരം സീനുകള്‍ അഭിനയിച്ചതെന്നായിരുന്നു സദാചാരവാദികളുടെ ചോദ്യം.

ഇപ്പോഴിതാ അത്തരം സദാചാര കമന്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ദീപിക പദുകോണ്‍. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപികയുടെ പ്രതികരണം. അത്തരം കമന്റുകളോട് എങ്ങിനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് 'YUCK' എന്നാണ് ദീപിക മറുപടി നല്‍കിയത്.

'ഇത്തരം കമന്റുകളോട് പ്രതികരിക്കുന്നത് തന്നെ മണ്ടത്തരമാണ്. ഞാന്‍ ഒരിക്കലും കമന്റുകള്‍ വായിക്കാറില്ല. രണ്‍വീര്‍ ആണെങ്കിലും അങ്ങനെ തന്നെയായിരിക്കും. പിന്നെ ഇപ്പോള്‍ ഇതേ കുറിച്ചൊക്കെ എന്താണ് പറയുക. YUCK....!!!' - എന്നാണ് ദീപിക പദുകോണ്‍ പറഞ്ഞത്.

ഫെബ്രുവരി 11ന് ആമസോണ്‍ പ്രൈമിലൂടെയാണ് ഗെഹരായിയാന്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അലീ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഛദുര്‍വേദി, അനന്യ പാണ്ഡേ, ധരിയ കര്‍വ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

Related Stories

No stories found.
logo
The Cue
www.thecue.in