സ്‌കൂള്‍ കാലത്തേക്ക് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ വെള്ളിയാഴ്ച, മലര്‍വാടിയുടെ ഒമ്പതാംവര്‍ഷത്തില്‍ ദീപക് പറമ്പോല്‍

സ്‌കൂള്‍ കാലത്തേക്ക് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ വെള്ളിയാഴ്ച, മലര്‍വാടിയുടെ ഒമ്പതാംവര്‍ഷത്തില്‍ ദീപക് പറമ്പോല്‍

Published on

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാനത്തില്‍ ചെറു കഥാപാത്രമായി എത്തിയ നടനാണ് ദീപക് പറമ്പോല്‍. തലശേരി പാര്‍ട്ടി ഓഫീസിലെ സഖാവ് മനോജ് എന്ന കഥാപാത്രമായി പഞ്ച് ഡയലോഗുമായി എത്തിയ ദീപക് കയ്യടി നേടി. മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഒമ്പതാം വര്‍ഷത്തിലെത്തുമ്പോള്‍ പ്രണയനായകനായി റൊമാന്റിക് കോമഡി ഗണത്തിലുള്ള ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന സിനിമയുമായി എത്തുകയാണ് ദീപക് പറമ്പോല്‍. സ്‌കൂള്‍ കാലഘട്ടത്തിലും മുപ്പത് പിന്നിട്ട കഥാപാത്രമായും രണ്ട് ഗെറ്റപ്പുകളിലാണ് ദീപക് അഭിനയിച്ചിരിക്കുന്നത്. അനശ്വര പൊന്നമ്പത്ത് ആണ് നായിക.

ജീത്തു ജോസഫിന്റെ സഹസംവിധായകനായിരുന്ന വിവേക് ആര്യനാണ് രചനയും സംവിധാനവും. പൂമുത്തോളെ എന്ന പാട്ടിലൂടെ ഹിറ്റ് ചാര്‍ട്ടിലെത്തിയ ജോസഫിന്റെ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. നിധിന്‍ എന്ന കഥാപാത്രത്തെയാണ് ദീപക് അവതരിപ്പിക്കുന്നത്. സിനിമയിലെ കൈ നീട്ടി ആരോ എന്ന തുടങ്ങുന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കെയര്‍ ഓഫ് സൈറാ ബാനു, സണ്‍ഡേ ഹോളിഡേ, ബി ടെക് എന്നീ വിജയചിത്രങ്ങളൊരുക്കിയ മാക്ട്രോ പിക്‌ചേഴ്‌സാണ് ഓര്‍മ്മയില്‍ ഒരു ശിശിരം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം എന്നീ പുതുമുഖങ്ങളും പ്രധാന റോളിലുണ്ട്. ഇര്‍ഷാദ്,അശോകന്‍,അലന്‍സിയര്‍,മാലാ പാര്‍വതി,സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണുരാജിന്റേതാണ് കഥ. ബികെ ഹരിനാരായണനാണ് ഗാനരചന. അരുണ്‍ ജെയിംസാണ് ക്യാമറ.

logo
The Cue
www.thecue.in