
ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ദാവീദ് സിനിമയിലെ ഇടക്കൊച്ചി ഇഷ്‌ക്ക് എന്ന ഗാനം വൈറലാകുന്നു. റിലീസ് ചെയ്ത രണ്ട് ദിവസം കൊണ്ട് യൂ ട്യൂബിൽ 2 മില്യണയിലധികം ആളുകൾ ഇതുവരെയും പാട്ട് കേട്ടിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് പുറത്തുവിട്ട ഗാനത്തിന്റെ ലിറിക്കൽ വീഡിയോയിൽ സിനിമയുടെ ചിത്രീകരണത്തിന്റെ പിന്നണി കാഴ്ചകളും ഉൾപ്പെടുന്നുണ്ട്. ജസ്റ്റിൻ വർഗീസ് ഈണം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സഹായി കോയയാണ്. ശിഖ പ്രഭാകരനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലോകപ്രശസ്തനായ ഒരു ബോക്സറും കഥാനായകനായ അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് ടീസർ സൂചന നൽകുന്നു. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തിലാണ് ആന്റണി പെപ്പയെ കാണാൻ കഴിയുന്നത്. ജസ്റ്റിൻ വർഗീസിന്റെ സംഗീതമാണ് ടീസറിന്റെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണം. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും.
സമ്പൂർണ്ണമായും ബോക്സിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആഷിഖ് അബു എന്ന ബോക്സർ കഥാപാത്രത്തെയാണ് ആന്റണി വർഗീസ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനു വേണ്ടി ആന്റണി ശരീരഭാരം കുറയ്ക്കുകയും പ്രത്യേക പരിശീലനം നേടുകയും ചെയ്തിരുന്നു. ലിജോ മോളാണ് ദാവീദിൽ ആന്റണി വർഗീസിന്റെ നായികയായി എത്തുന്നത്.
സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്. വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെലസ്, അജു വർഗീസ്, ജെസ് കുക്കു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈജിപ്ഷ്യൻ താരം മോ ഇസ്‌മായിലും നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 71 ദിവസത്തോളം നീണ്ട ഷൂട്ടിംഗ് ആണ് ചിത്രത്തിനുണ്ടായിരുന്നത്.
ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് PC സ്റ്റണ്ട്‌സ് ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ചിത്രത്തിന്റെ സംഗീതസംവിധാനവും സാലു കെ തോമസ് ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍. കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് ശോബന കൃഷ്ണൻ. കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്,പ്രദീപ് കടക്കശ്ശേരി. മേക്കപ്പ് അര്‍ഷദ് വര്‍ക്കല. ലൈന്‍പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്. വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്. സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്. ഡിജിറ്റൽ ബ്രാൻഡിംഗ് ഫ്രൈഡേ പേഷ്യന്റ്. പബ്ലിസിറ്റി ഡിസൈൻസ് ടെന്‍പോയിന്റ്.