വിത്ത് ​ഗ്രേറ്റ് പവർ കം ​ഗ്രേറ്റ് റെസ്പോൺസിബിളിറ്റി ഇനി ശുബ്മാൻ ​ഗിൽ പറയും, ഇന്ത്യൻ സ്പൈഡർമാന് ശബ്ദം നൽകും

വിത്ത് ​ഗ്രേറ്റ് പവർ കം ​ഗ്രേറ്റ് റെസ്പോൺസിബിളിറ്റി ഇനി ശുബ്മാൻ ​ഗിൽ പറയും, ഇന്ത്യൻ സ്പൈഡർമാന് ശബ്ദം നൽകും

"സ്പൈഡർമാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സി"ൽ സ്പൈഡർമാന് ശബ്ദം നല്കാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം ശുബ്മാൻ ഗിൽ. സോണി പിക്ചർസ് നിർമ്മിക്കുന്ന ആനിമേറ്റഡ് ചിത്രത്തിൽ ഇന്ത്യൻ സ്‌പൈഡർമാനായ പവിത്ര് പ്രഭാകറിനാണ് ഗിൽ ശബ്ദം നൽകുന്നത്. ചിത്രത്തിന്റെ ഹിന്ദി, പഞ്ചാബി പതിപ്പിലാണ് ഗിൽ ശബ്ദം നൽകുന്നത്.

“സ്പൈഡർമാൻ: അക്രോസ് ദ സ്‌പൈഡർവേഴ്‌സിലെ ഇന്ത്യൻ സ്‌പൈഡർമാൻ, പവിത്ര് പ്രഭാകർക്ക് വേണ്ടി എന്റെ ശബ്ദം നൽകുന്നതിൽ സന്തോഷമുണ്ട്" എന്ന അടിക്കുറിപ്പോടുകൂടിയാണ് ഗിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യൻ സ്പൈഡർമാൻ പ്രത്യക്ഷപ്പെടുന്ന ആദ്യ സ്‌പൈഡർമാൻ ചിത്രമാണ് "സ്‌പൈഡർമാൻ അക്രോസ്സ് ദ സ്പൈഡർവേഴ്സ്'.

മൈൽസ് മോറൽസിൻറെ മൾട്ടിവേഴ്സ് ട്രാവലിനെ പറ്റിപറയുന്ന ചിത്രം ജൂൺ 2നാണ് റിലീസ് പ്രഖ്യാപച്ചിരിക്കുന്നത്. ഹെയ്ലി സ്റ്റാൻഫീൽഡ്, ഷമ്മിക് മോർ, ഓസ്കാർ ഐസക് എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം മാർവൽ കോമിക്സിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരുന്നത്. സ്പൈഡർമാൻ സീരീസിൽ ഒരുപാട് ആരാധകരുള്ള വെർഷനാണ് ആനിമേറ്റഡ് വെർഷനായ സ്പെെഡർവേഴ്സ്.

Related Stories

No stories found.
logo
The Cue
www.thecue.in