മൂന്ന് വര്‍ഷമായി കഥ പറഞ്ഞു നടക്കുന്നുണ്ട്, കംപ്ലീറ്റ് ഫാമിലി, ഹ്യൂമര്‍ ചിത്രം ; സംവിധായികയാകുന്നതിനെക്കുറിച്ച് സ്റ്റെഫി സേവ്യര്‍

മൂന്ന് വര്‍ഷമായി കഥ പറഞ്ഞു നടക്കുന്നുണ്ട്, കംപ്ലീറ്റ് ഫാമിലി, ഹ്യൂമര്‍ ചിത്രം ; സംവിധായികയാകുന്നതിനെക്കുറിച്ച് സ്റ്റെഫി സേവ്യര്‍

ഒറ്റ്, കടുവ, ജനഗണമന, അടിത്തട്ട്, ആറാട്ട്, കോൾഡ് കേസ്, ഗപ്പി, എന്നിങ്ങനെ ശ്രദ്ധേയമായ മലയാളചിത്രങ്ങളുടെ കോസ്റ്റിയൂം ഡിസൈനറും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സ്റ്റെഫി സേവ്യര്‍ സംവിധായികയാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രജിഷ വിജയന്‍, ഷറഫുദ്ധീന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ സ്റ്റെഫി താന്‍ ആദ്യം സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് ദ ക്യുവിനോട് സംസാരിക്കുന്നു.

സംവിധാനം പ്ലാനിലുണ്ടായിരുന്നില്ല

സത്യം പറഞ്ഞാല്‍ സിനിമയിലെ കോസ്റ്റ്യൂം ഡിസൈനര്‍ ആകണമെന്ന ഒറ്റ ഉദ്ദേശത്തില്‍ വന്നയാളാണ് ഞാന്‍. അപ്പോഴൊന്നും ആദ്യം കോസ്റ്റിയൂം ഡിസൈന്‍ ചെയ്ത്, പിന്നീട് സിനിമ സംവിധാനം ചെയ്യണമെന്ന പ്ലാന്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള പോസസ് വളരെ രസകരമായി തോന്നുമല്ലോ, നമ്മള്‍ ഇന്‍വോള്‍വ്ഡ് ആയി തുടങ്ങും. ആദ്യത്തെ ഒരു 5 , 8 സിനിമകള്‍ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഞാന്‍ സ്‌ക്രിപ്റ്റ് ഒക്കേ വായിച്ച്, കംഫൊര്‍ട്ടബിളായുള്ള ലൊക്കേഷന്‍സില്‍ ഒക്കെ പോയി പുതിയ പുതിയ സംശയങ്ങള്‍ ഒക്കെ ചോദിയ്ക്കാന്‍ തുടങ്ങുമായിരുന്നു. അങ്ങനെ മെല്ലെ മെല്ലെ സിനിമയോടുള്ള ഇഷ്ട്ടം കൂടി വന്നപ്പോഴാണ് സിനിമ ചെയ്യണം എന്ന ആഗ്രഹം വന്നു തുടങ്ങിയത്. പിന്നെ അതിന്റെ പുറകിലായി.

മൂന്ന് വര്‍ഷമായി കഥ പറഞ്ഞ് നടക്കുന്നുണ്ട്

ആദ്യം ഒരു കഥ എഴുതിയിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അത് നടക്കാതെ പോയി. അപ്പോഴാണ് സുഹൃത്തുക്കളായ മഹേഷ് ഗോപാലും, ജയ് വിഷ്ണുവും ഈ സ്‌ക്രിപ്റ്റ് തരുന്നത്. അപ്പോഴേക്കും എന്റെ ഒരു സര്‍ക്കിളിലൊക്കെ എനിക്ക് ഡയറക്ഷനോടുള്ള ആഗ്രഹം ഏകദേശം അറിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു. ഒരു മൂന്ന് നാല് വര്‍ഷങ്ങള്‍ മുന്‍പുതന്നെ. കഴിഞ്ഞ ഒരു മൂന്നു വര്‍ഷത്തോളം കോസ്റ്റ്യൂം ഡിസൈനിംഗിന്റെ കൂടെ തന്നെ കഥപറയാനുമെല്ലാം നടന്നു നടന്നാണ് ഇപ്പോള്‍ സിനിമ ഓണ്‍ ആയിരിക്കുന്നത്.

ആദ്യം കാസ്റ്റ് ചെയ്തത് രജിഷയെ

രജിഷയെ ഈയിടെ വളരെ ബോള്‍ഡ് ആയിട്ടൊക്കെയുള്ള കഥാപാത്രങ്ങളില്‍ ആണല്ലോ നമ്മള്‍ കാണുന്നത്. പക്ഷെ അതില്‍ നിന്നുമൊക്കെ വളരെ വ്യത്യസ്തമായിട്ടുള്ള ഒരാളായിരിക്കും രജിഷ ഈ സിനിമയില്‍ എന്നു ഉറപ്പുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ഏറ്റവും ആദ്യം കാസ്റ്റ് ചെയ്ത ആക്ടര്‍ രജിഷയാണ്. മറ്റ് ഏത് കഥാപാത്രത്തിന് വേണ്ടിയും ആരെയും സമീപിക്കുന്നതിന് മുന്‍പ് തന്നെ രജിഷയുടെ അടുത്തേക്കാണ് പോയത്. കാരണം ആ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ആ കഥാപാത്രത്തിന് രജിഷ കറക്റ്റ് ആണ് എന്നൊരു തോന്നല്‍ എല്ലാവരുടെ ഉള്ളിലും ഉണ്ടായിരുന്നു. രജിഷ കഥ വായിച്ച് ഓക്കേ പറഞ്ഞു. അതിനുശേഷമാണ് ഷറഫുദ്ദീനെ സമീപിക്കുന്നത്.

പത്തനംതിട്ട സെറ്റിങ്ങിലായിരിക്കും സിനിമ

ഒരു പ്രോപ്പര്‍ പത്തനംതിട്ട സെറ്റിങ്ങില്‍ നടക്കുന്ന കഥയാണ്. പത്തനംതിട്ട, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണവും നടക്കുക. പത്തനംതിട്ട ബേസ്ഡ് ആയിട്ടുള്ള സിനിമകളൊന്നും അടുത്തിടെ മലയാളത്തില്‍ വന്നു കണ്ടിട്ടില്ല. കഥയ്ക്ക് പത്തനംതിട്ട ആയത് കൊണ്ടുള്ള സ്‌പെഷ്യാലിറ്റി ഒന്നുമല്ല. എവിടെ വേണമെങ്കിലും നടക്കാവുന്ന കഥയെ പത്തനംതിട്ടയില്‍ പ്ലേസ് ചെയ്യുകയാണ് ചെയ്തത്. അതിനോടൊപ്പം പത്തനംതിട്ടയില്‍ മാത്രം കണ്ടുവരുന്ന ഒരുപാട് സാംസ്‌കാരിക രീതികളും, ആഘോഷങ്ങളുമൊക്കെയും ചേര്‍ത്തതാണ് സിനിമ അവതരിപ്പിക്കുക. എന്നാല്‍ കഥാസന്ദര്‍ഭം പത്തനംതിട്ടയില്‍ മാത്രം ഒരുങ്ങുന്നതുമായിരിക്കില്ല.

കംപ്ലീറ്റ് ഒരു ഫാമിലി, ഹ്യൂമര്‍ പരിപാടിയാണ്

സിനിമ ഒരു കംപ്ലീറ്റ് ഫാമിലി, ഹ്യൂമര്‍ പരിപാടിയായിരിക്കും. മലയാളത്തില്‍ കുടുംബചിത്രങ്ങള്‍ വന്നിട്ടുള്ളതെല്ലാം കഥകള്‍ക്ക് ഐഡന്റിറ്റി നല്‍കിക്കൊണ്ടാണ്. ഈ സിനിമയില്‍ കഥാ സന്ദര്‍ഭമാണ് ഒരു കുടുംബത്തിനകത്തുള്ളത്. പക്ഷെ അധികം കേട്ട് പരിചയമില്ലാത്ത ഒരു കഥയെ ഹ്യൂമര്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.

പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതിനെയെല്ലാം നേരിടാന്‍ പഠിച്ചു

ഇപ്പോള്‍ സിനിമ രംഗത്ത് ഏഴു വര്‍ഷത്തെ പരിചയമുള്ള ആളാണ് ഞാന്‍. ഏത് വിഭാഗത്തിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നുണ്ടെങ്കിലും. പക്ഷെ നാടും കോളേജും കടന്ന് മറ്റൊരു ലോകവും കാണാത്ത ഞാന്‍ നേരെ വന്നത് സിനിമയിലേക്കാണ്. എന്റെ വളരെ യങ് ഏജില്‍ ആണത്. അപ്പോള്‍ മുതല്‍ ഇന്ന് വരെ എനിക്ക് വ്യക്തിപരമായി ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പക്ഷെ അതിന്റെ അര്‍ഥം ഇവിടെ ബുദ്ധിമുട്ട് ആര്‍ക്കും ഉണ്ടാവുന്നില്ല എന്നൊന്നും അല്ല. ഞാന്‍ വന്ന സിനിമകളുടെയും, അതില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളുടെയും മനോഭാവത്തില്‍ നിന്നായിരിക്കും എനിക്കങ്ങനെ ബുദ്ധിമുട്ടുകള്‍

Related Stories

No stories found.
logo
The Cue
www.thecue.in