പാപ്പന് ഒരു ലിറ്ററ് താടാ, കൊറോണ ധവാൻ സ്നീക് പീക്ക്

പാപ്പന് ഒരു ലിറ്ററ് താടാ, കൊറോണ ധവാൻ സ്നീക് പീക്ക്

നവാ​ഗതനായ സി.സി സംവിധാനം ചെയ്ത് ലുക്ക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ ധവാനിലെ പുതിയ സ്നീക്ക് പീക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. കൊറോണ കാലത്തെ മദ്യപന്മാരുടെ നെട്ടോട്ടം പ്രമേയമാക്കിയ ചിത്രത്തിലെ അത് സൂചിപ്പിക്കുന്ന രം​ഗമാണ് പുറത്ത് വിട്ടത്. ലുക്മാൻ അവതരിപ്പിക്കുന്ന കഥാപാത്രം മദ്യം പൂഴ്ത്തിവെക്കുന്നതും അത് ചോദിക്കുന്ന ആളുകൾക്ക് കൊടുക്കാതിരിക്കുന്നതും സ്നീക് പീക്കിൽ കാണിക്കുന്നു.

ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമിക്കുന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ഒരു മുഴു നീളൻ കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്.

ആഗസ്റ്റ് 4-നു തിയറ്ററുകളിലെത്തിയ കൊറോണ ധവാന്‍ പ്രദർശനം തുടരുകയാണ്. ഏറെക്കാലത്തിനുശേഷം എല്ലാം മറന്നു ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രം എന്നാണ് പ്രേക്ഷകരും നിരൂപകരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്. നേരത്തെ 'കൊറോണ ജവാന്‍' എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് 'കൊറോണ ധവാന്‍' എന്നു മാറ്റേണ്ടിവന്നതിനെത്തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് സംവിധായകന്‍ സി.സി. കത്തയച്ച വിവരം വൈറലായിരുന്നു.

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല - കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഹരിസുദന്‍ മേപ്പുറത്ത്, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ - ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്‍റ് ഡയറക്ടര്‍ - ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ - അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍, ഡിസൈന്‍സ് - മാമിജോ, പബ്ലിസിറ്റി - യെല്ലോ ടൂത്ത് ,പിആര്‍ഒ - ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് - വിഷ്ണു എസ് രാജൻ

Related Stories

No stories found.
logo
The Cue
www.thecue.in