'എനിക്ക് മദ്യം താ, എനിക്ക് മദ്യം വേണം' ; കൊറോണ ധവാൻ സ്നീക്ക് പീക്ക്

'എനിക്ക് മദ്യം താ, എനിക്ക് മദ്യം വേണം' ; കൊറോണ ധവാൻ സ്നീക്ക് പീക്ക്

നവാ​ഗതനായ സി.സി സംവിധാനം ചെയ്ത് ലുക്ക്മാൻ അവറാൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ ധവാനിലെ പുതിയ സ്നീക്ക് പീക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. മദ്യം കിട്ടാതെയുള്ള ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വെപ്രാളമാണ് സ്നീക് പീക്കിൽ കാണിക്കുന്നത്. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ചേർന്ന് നിർമിക്കുന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ഒരു മുഴു നീളൻ കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്.

'കൊറോണ ജവാൻ' എന്നായിരുന്നു ചിത്രത്തിന്റെ ആദ്യ പേര്.ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി. നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിൻ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷൻ കൺട്രോളർ. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

കല - കണ്ണൻ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഹരിസുദൻ മേപ്പുറത്തു, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷൈൻ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ - ലിതിൻ കെ. ടി, വാസുദേവൻ വി. യു, അസിസ്റ്റന്റ് ഡയറക്ടർ - ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ - അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് - മാമിജോ പബ്ലിസിറ്റി - യെല്ലോ ടൂത്ത് ,പിആർഒ - ആതിര ദിൽജിത്ത്, സ്റ്റിൽസ് - വിഷ്ണു എസ് രാജൻ.

Related Stories

No stories found.
logo
The Cue
www.thecue.in