ഇങ്ങനെ പോയാല്‍..., പുതിയ ഐ.ടി നിയമം അനുരാഗ് കശ്യപിന് പിടി വീണു, ഗോസ്റ്റ് സ്‌റ്റോറീസിലെ സീനിനെതിരെ നെറ്റ്ഫ്‌ളിക്‌സിന് പരാതി

ഇങ്ങനെ പോയാല്‍..., പുതിയ ഐ.ടി നിയമം അനുരാഗ് കശ്യപിന് പിടി വീണു, ഗോസ്റ്റ് സ്‌റ്റോറീസിലെ സീനിനെതിരെ നെറ്റ്ഫ്‌ളിക്‌സിന് പരാതി

ഒടിടിയും ഡിജിറ്റല്‍ മീഡിയകള്‍ക്കുമുള്ള നിയന്ത്രണത്തിനായുള്ള പുതിയ ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ് പ്രകാരം സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ നെറ്റ്ഫ്‌ളിക്‌സിന് പരാതി. ഗോസ്റ്റ് സ്‌റ്റോറീസ് എന്ന ആന്തോളജിയില്‍ ഭ്രൂണം കഴിക്കുന്ന രംഗം ഉള്‍പ്പെടുത്തിയതിനെതിരെയാണ് പരാതി. ഗര്‍ഭഛിദ്രം സംഭവിച്ച സ്ത്രീകള്‍ അനുഭവിക്കുന്ന ട്രോമ വര്‍ധിപ്പിക്കാന്‍ ഈ രംഗം കാരണമാകുമെന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭഛിദ്രമുണ്ടായ സ്ത്രീകള്‍ക്ക് ഈ രംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാമായിരുന്നുവെന്നും പരാതിയിലുണ്ട്.

നെറ്റ്ഫ്‌ളിക്‌സ് നേരിട്ട് നിര്‍മ്മിച്ച ആന്തോളജിയില്ലെന്നും ആര്‍എസ് വിപിയും ഫ്‌ളൈയിംഗ് യുണികോണുമായി ചേര്‍ന്നുള്ള നിര്‍മ്മാണമായിരുന്നുവെന്നും നിര്‍മ്മാണകമ്പനിക്ക് ഈ പരാതി കൈമാറിയതായും നെറ്റ്ഫ്‌ളിക്‌സ് വക്താവ്. ഒടിടി ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള പുതിയ ഐടി നിയമം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന് നേരത്തെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

അത് സംഭവിച്ചിരിക്കുന്നു, ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്‌ളിക്‌സിന് പരാതി വന്നിരിക്കുന്നു. ദിസ് ഇസ് ദ എന്‍ഡ്. എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അനുരാഗ് കശ്യപിന്റെ പ്രതികരണം. സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരും ഗോസ്റ്റ് സ്‌റ്റോറീസ് ആന്തോളജിയിലെ സിനിമകള്‍ സംവിധാനം ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in