Film News
ഓഫ് റോഡ് ജീപ്പ് റൈഡ്; നടന്‍ ജോജു ജോര്‍ജ്ജിനെതിരെ കെ.എസ്.യുവിന്റെ പരാതി
ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ സിനിമ നടന്‍ ജോജു ജോര്‍ജിനും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു. കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എന്നിവര്‍ക്കു കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി കൈമാറി. ജീപ്പ് ഓടിക്കുന്ന ജോജു ജോര്‍ജിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വാഗമണ്‍ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചു എന്നാണു പരാതിയിലുള്ളത്. സുരക്ഷാസംവിധാനങ്ങളില്ലാതെ ആയിരുന്നു യാത്രയെന്നും പരാതിയിലുണ്ട്. ജീവന്‍ മെമ്മോറിയല്‍ യുകെഒ എന്ന സംഘടനയാണു മത്സരത്തിന്റെ സംഘാടകര്‍.