'സിനിമ പ്രവേശനം എളുപ്പമായിരുന്നു'; നെപ്പോട്ടിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നുവെന്ന് ആലിയ ഭട്ട്

'സിനിമ പ്രവേശനം എളുപ്പമായിരുന്നു'; നെപ്പോട്ടിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നുവെന്ന് ആലിയ ഭട്ട്

നെപോട്ടിസത്തിനെക്കുറിച്ചും പ്രിവിലേജിനെ കുറിച്ചും നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നുവെന്ന് ആലിയ ഭട്ട്. പ്രിവിലേജ് ഉണ്ടെന്ന വസ്തുത താന്‍ അംഗീകരിക്കുന്നു അതിനാല്‍ തന്റെ ജോലി ഒരിക്കലും എളുപ്പമായി കാണുന്നില്ലെന്നും ആലിയ ഭട്ട് പറഞ്ഞു. മറ്റാരേക്കാളും തനിക്ക് സിനിമാ പ്രവേശനം എളുപ്പമായിരുന്നുവെന്നും അതുകൊണ്ടു തന്നെ എല്ലാ സിനിമകള്‍ക്കും തന്റെ നൂറ് ശതമാനം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ആലിയ പറഞ്ഞു. ഹാര്‍പേഴ്സ് ബസാര്‍ അറേബ്യ എന്ന മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ സംസാരിച്ചത്.

എന്റെ സ്വപ്നങ്ങളെ മറ്റൊരാളുടെ സ്വപ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു സ്വപ്നവും വലുതോ ചെറുതോ കൂടുതല്‍ തീവ്രമോ അല്ല. എല്ലാവരുടെയും സ്വപ്നങ്ങള്‍ ഒന്നുതന്നെ, എല്ലാവരുടെയും ആഗ്രഹങ്ങള്‍ ഒന്നുതന്നെ. എനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം എന്റെ തല താഴ്ത്തി ജോലി തുടരുക എന്നത് മാത്രമാനിന്നും ആലിയ ഭട്ട് പറഞ്ഞു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ 'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍' എന്ന ചിത്രത്തിവൂടെയാണ് ആലിയ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് രണ്‍വീര്‍ സിംഗ് നായകനായെത്തുന്ന 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' ആണ് ആലിയയുടേതായി പുറത്തുവരാനിരിക്കുന്ന അടുത്ത ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in