‘മാസ്റ്റര്‍ അറ്റ് വര്‍ക്ക്’; ‘ടെനെറ്റി’നായി ക്രിസ്റ്റഫര്‍ നോളന്‍ മുംബൈയില്‍

‘മാസ്റ്റര്‍ അറ്റ് വര്‍ക്ക്’; ‘ടെനെറ്റി’നായി ക്രിസ്റ്റഫര്‍ നോളന്‍ മുംബൈയില്‍

Published on

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടെനെറ്റ്. സിനിമയുടെ ഷൂട്ടിങ്ങ് മുംബൈയില്‍ പുരോഗമിക്കുകകയാണ്. ജോണ്‍ ഡേവിഡ് വാഷിങ്ങ്ടണ്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഡിംപിള്‍ കപാഡിയയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രാജ്യാന്തര ചാരവൃത്തിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരത്തായിരുന്നു ഇന്നലെ നടന്നത്. ഏഴ് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ 10 ദിവസത്തെ ഷൂട്ടിങ്ങാണ് മുംബൈയിലുണ്ടാവുക. നോളനൊപ്പം റോബര്‍ട്ട് പാറ്റിന്‍സനും ഡിംപിള്‍ കപാഡിയയും ഉണ്ടായിരുന്ന ലൊക്കേഷനിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

View this post on Instagram

Repost from @ sonunihalani igs #tenet filming

A post shared by Lwilliams9450 (@dixiecotton1) on

മാസ്റ്റര്‍ അറ്റ് വര്‍ക്ക് എന്നാണ് ലൊക്കേഷന്‍ ദൃശ്യം പങ്കുവെച്ച ഒരാള്‍ കുറിച്ചത്. കഴിഞ്ഞ ആഴ്ചയാണ് പാറ്റിന്‍സനും നോളനും മുംബൈയിലെത്തിയത്. ആരുമറിയാതെ സ്ഥലത്തെത്തിയ സംവിധായകനെയും കൂട്ടരെയും ആദ്യം തിരിച്ചറിഞ്ഞത് ഒരു ആരാധകനായിരുന്നു. ഡണ്‍കിര്‍ക്കിന് ശേഷമുള്ള നോളന്‍ ചിത്രത്തിനായി സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്.

പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് മുംബൈയിലുണ്ടാകുക. എലിസബത്ത് ഡെബിക്കി, കെന്നത്ത് ബ്രനാഗ്, മൈക്കല്‍ കെയ്ന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുക്കുന്ന ടെനെറ്റില്‍ സംഘട്ടന രംഗങ്ങള്‍ക്കൊപ്പം തന്നെ കാര്‍ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2020 ജൂലായ് 17നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in