ക്രിസ് ഹെംസ് വേര്‍ത്തിന്റെ 14 മിനിറ്റുള്ള ഫൈറ്റ് ഉടനെത്തും ;  ത്രില്ലടിപ്പിച്ച് എക്‌സ്ട്രാക്ഷന്‍ 2 ട്രെയ്‌ലര്‍

ക്രിസ് ഹെംസ് വേര്‍ത്തിന്റെ 14 മിനിറ്റുള്ള ഫൈറ്റ് ഉടനെത്തും ; ത്രില്ലടിപ്പിച്ച് എക്‌സ്ട്രാക്ഷന്‍ 2 ട്രെയ്‌ലര്‍

സിനിമ പ്രേമികള്‍ കാത്തിരുന്ന ക്രിസ് ഹെംസ്വേര്‍ത്ത് നായകനാകുന്ന എക്സ്ട്രാക്ഷന്‍ 2വിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത റൂസോ ബ്രദേഴ്‌സ് നിര്‍മിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ ജൂണ്‍ 16ന് ആയിരിക്കും റിലീസ് ചെയ്യുക. മുള്‍മുനയില്‍ നിര്‍ത്തുന്ന ഫൈറ്റ് സീക്വന്‍സുകളും മാസ്സ് ബിജിഎം ഉള്‍പ്പെട്ട 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ 14 മിനിട്ടുള്ള സിംഗിള്‍ ഷോട്ട് ഫൈറ്റ് ഉണ്ടെന്ന് റൂസ്സോ ബ്രദര്‍സ് നേരത്തെ പുറത്തു വിട്ടിരുന്നു.

ആദ്യ ഭാഗത്തില്‍ ടൈലര്‍ റെയ്ക് മരിക്കുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് ചിത്രം അവസാനിക്കുന്നത്. എന്നാല്‍ ട്രെയ്ലറില്‍ ടൈലര്‍ റെയെ രക്ഷപെടുത്തുന്നതും തുടര്‍ന്ന് പുതിയ ദൗത്യത്തിന് പോകുന്നതുമാണ് കാണാനാവുന്നത്.

സ്റ്റണ്ട് കൊറിയോഗ്രാഫറായ സാം ഹാര്‍ഗ്രേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹെംസ്വേര്‍ത്തിനോടൊപ്പം ഗോള്‍ഷിഫ്റ്റെ ഫറഹാനി, ആദം ബെസ്സ, ഡാനിയല്‍ ബെര്‍ണ്‍ഹാര്‍ഡ് തുടങ്ങിയവരുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ദ ഗ്രേ മാന് ശേഷം ജോ റുസ്സോയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in