ആരാധകര്‍ക്കായുള്ള വിക്രമിന്റെ സന്ദേശം, പ്രചരിക്കുന്നത് അഞ്ച് വര്‍ഷം മുന്‍പത്തെ വീഡിയോ

ആരാധകര്‍ക്കായുള്ള വിക്രമിന്റെ സന്ദേശം, പ്രചരിക്കുന്നത് അഞ്ച് വര്‍ഷം മുന്‍പത്തെ വീഡിയോ

കഴിഞ്ഞ ദിവസം നടന്‍ വിക്രമിനെ നെഞ്ചുവേദിനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ താരത്തിന് പ്രാര്‍ത്ഥനകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ആരാധകരുടെ സ്‌നേഹത്തിന് വിക്രം നന്ദി അറിയിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ അഞ്ച് വര്‍ഷം മുന്‍പത്തെയാണ്.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിച്ചുകൊണ്ട് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകമായ നന്ദി', എന്നാണ് വിക്രം വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ ഇത് ഏപ്രില്‍ 17, 2017ല്‍ വിക്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ്.

ജൂലൈ 8നാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ താരത്തിന് ഹൃദയാഘാദമാണെന്ന അഭ്യൂഹങ്ങളാണ് പുറത്തുവന്നത്. പിന്നീട് ആശുപത്രി അധികൃതരും മകന്‍ ധ്രുവ് വിക്രമും ഹൃദയാഘാദമല്ലെന്ന് അറിയിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in