അന്ന് തെന്നിന്ത്യന്‍ സിനിമ അപമാനിക്കപ്പെട്ടപോലെ തോന്നി: ചിരഞ്ജീവി

അന്ന് തെന്നിന്ത്യന്‍ സിനിമ അപമാനിക്കപ്പെട്ടപോലെ തോന്നി: ചിരഞ്ജീവി

ബാഹുബലി, കെ.ജി.എഫ്, ആര്‍.ആര്‍.ആര്‍ പോലുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ വലിയ തരംഗം സൃഷ്ടിക്കുകയാണ്. ബോക്സ് ഓഫീസില്‍ 1000 കോടിക്ക് മുകളില്‍ കളക്ഷന്‍ വാരിക്കൂട്ടി ഇതുപോലുള്ള തെന്നിന്ത്യന്‍ ചിത്രങ്ങള്‍ മുന്നേറുമ്പോള്‍ ഹിന്ദി മാത്രമല്ല ഇന്ത്യന്‍ സിനിമ എന്ന് ഈ സിനിമകള്‍ പ്രഖ്യാപിക്കുകയാണെന്ന് നടന്‍ ചിരഞ്ജീവി പറഞ്ഞു. ഇതിനോടൊപ്പം 1983ല്‍ ദേശീയ പുരസ്കാരം വാങ്ങാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ തനിക്കുണ്ടായ അനുഭവം അദ്ദേഹം തുറന്നുപറഞ്ഞു.

ഇന്ത്യന്‍ സിനിമയുടെ കീര്‍ത്തി വിളിച്ചോതുന്ന പോസ്റ്ററുകള്‍ കൊണ്ട് അലങ്കരിച്ച ഹാളിലായിരുന്നു അന്ന് ചയസത്കാരം. പൃഥ്വിരാജ് കപൂർ, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ധർമേന്ദ്ര തുടങ്ങിയവരുടെ ചിത്രങ്ങളായിരുന്നു ഹാളിൽ. തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ നിന്നുള്ളവരുടെ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രം.

എം.ജി.ആറും ജയലളിതയും നൃത്തം ചെയ്യുന്നതിന്‍റെ ചിത്രവും ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച റെക്കോര്‍ഡ് ഉള്ളതുകൊണ്ട് പ്രേംനസീറിന്‍റെയും ചിത്രങ്ങള്‍ മാത്രമാണ് തെന്നിന്ത്യയില്‍ നിന്നുണ്ടായിരുന്നത്. തെന്നിന്ത്യൻ ചലച്ചിത്രലോകം അപമാനിക്കപ്പെട്ടപോലെ തോന്നി. എന്നാല്‍ ശതകോടി ക്ലബുകളില്‍ ഇടം നേടിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ മൂലം അഭിമാനത്തിന്‍റെ കാലമാണിതെന്നും ചിരഞ്ജീവി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in