ദേവാസുരവും വല്യേട്ടനും പിന്തിരിപ്പന്‍ പൊതുബോധങ്ങളെ നവമുതലാളിത്തം എങ്ങനെ വില്‍ക്കുന്നുവെന്നതിന് ഉദാഹരണങ്ങള്‍ ഈ സിനിമകളിലുണ്ട്: ചിന്ത

ദേവാസുരവും വല്യേട്ടനും പിന്തിരിപ്പന്‍ പൊതുബോധങ്ങളെ നവമുതലാളിത്തം എങ്ങനെ വില്‍ക്കുന്നുവെന്നതിന് ഉദാഹരണങ്ങള്‍ ഈ സിനിമകളിലുണ്ട്: ചിന്ത

90കളിലാണ് ഫ്യൂഡല്‍ ഗൃഹാതുരത നമ്മുടെ സിനിമയെ ആവേശിക്കുന്നതെന്ന് ചിന്താ ജെറോം. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടിയ ഡോ. ചിന്താ ജെറാം ഗവേഷണ വിഷയത്തെക്കുറിച്ച് സംസാരിക്കവേ മനോരമ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ചിന്ത ജെറോം പറയുന്നു

അക്കാലത്തെ രണ്ടുവീതം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഞാന്‍ ഫോക്കസ് ചെയ്തത് ദേവാസുരം, ആറാം തമ്പുരാന്‍, ധ്രുവം, വല്യേട്ടന്‍. പല പിന്തിരിപ്പന്‍ പൊതുബോധങ്ങളെയും നവമുതലാളിത്തം എങ്ങനെ ഭംഗിയായി വില്‍ക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ ഈ സിനിമകളിലുണ്ട്. അച്ഛനാരാണെന്ന് നായകനോട് പറയില്ലെങ്കിലും എല്ലാംകൊണ്ടും യോഗ്യനായ ആളാണെന്നും രാജരക്തമാണെന്നും പറയുന്ന ദേവാസുരത്തിലെ കഥാപാത്രം, സ്വന്തം സുഹൃത്ത് പേരു വിളിച്ചിട്ടും നില്‍ക്കാതെ തമ്പുരാന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ മാത്രം നില്‍ക്കുന്ന ആറാം തമ്പുരാനിലെ നായകന്‍, രാഷ്ട്രീയത്തെയും നീതിവ്യവസ്ഥയെയുമൊക്കെ നോക്കുകുത്തിയാക്കി സ്വന്തം നിലയില്‍ നീതി നടപ്പാക്കുന്ന ധ്രുവത്തിലെ നാട്ടധികാരി എന്നിവയിലൊക്കെ വായിക്കാവുന്നത് ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയയാണ്.

വിവാദങ്ങളെക്കുറിച്ച് ചിന്ത ജെറോം മുമ്പ് ദ ക്യുവിനോട് സംസാരിച്ചത്‌

ഡോക്ടറേറ്റ് നേടിയ യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോം സര്‍ക്കാരില്‍ നിന്നുള്ള ശമ്പളത്തിനൊപ്പം ജെ.ആര്‍.എഫ് സ്‌കോളര്‍ഷിപ്പും വാങ്ങിയാണ് ഗവേഷണം പൂര്‍ത്തിയാക്കിയതെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപണമുന്നയിച്ചിരുന്നു. യുവജന കമ്മീഷന്‍ അധ്യക്ഷയായത് മുതല്‍ ചിന്ത ജെറോം സ്റ്റൈപന്‍ഡ് വേണ്ട എന്ന് എഴുതി കൊടുത്ത് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ഫുള്‍ടൈം പി.എച്ച്.ഡി പാര്‍ട്ട് ടൈം പി.എച്ച്.ഡിയിലേക്ക് മാറ്റിയാണ് ഗവേഷണം തുടര്‍ന്നത്. തുടര്‍ന്നാണ് പി.എച്ച്.ഡി തീസിസ് സബ്മിറ്റ് ചെയ്ത് ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളോട് ചിന്ത ജെറോം പ്രതികരിക്കുന്നു.

ചിന്ത ജെറാം
ചിന്ത ജെറാം

ഞാന്‍ എം.എ കഴിഞ്ഞ് യു.ജി.സിയുടെ നെറ്റ് എക്സാം എഴുതിയിരുന്നു. ഒന്ന് രണ്ട് തവണ എഴുതി, അടുത്ത തവണ നെറ്റിനോടൊപ്പം ജെ.ആര്‍.എഫ് കൂടി ലഭിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ അധ്യാപിക ആകാനുള്ള യോഗ്യതയും സ്റ്റൈപന്‍ഡോടു കൂടി റിസര്‍ച്ച് ചെയ്യാനുള്ള യോഗ്യതയുമാണ് ലഭിച്ചത്.

കേരള സര്‍വ്വകലാശാലയില്‍ ജെ.ആര്‍.എഫോടു കൂടി പി.എച്ച്ഡി ചെയ്ത് വരുന്നതിനിടെയാണ്. എന്നെ 2016ല്‍ യുവജന കമ്മീഷന്‍ അധ്യക്ഷയായി നിയമിക്കുന്നത്. ആ ഘട്ടത്തില്‍ എനിക്ക് സ്റ്റൈപന്‍ഡ് വേണ്ട എന്ന് എഴുതി കൊടുത്ത് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത് അവസാനിപ്പിച്ച്, ഫുള്‍ടൈം പി.എച്ച്.ഡി പാര്‍ട്ട് ടൈം പി.എച്ച്.ഡിയിലേക്ക് മാറ്റിയാണ് ഗവേഷണം തുടര്‍ന്നത്. അങ്ങനെയാണ് പി.എച്ച്.ഡി തീസിസ് സബ്മിറ്റ് ചെയ്ത് ഇപ്പോള്‍ ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in