മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിച്ച് സ്ത്രീസുരക്ഷയെ പറ്റി സംസാരിക്കുന്നവരെ എങ്ങനെ വിശ്വസിക്കും ; കമല്‍ഹാസനോട് ചിന്മയി

മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിച്ച് സ്ത്രീസുരക്ഷയെ പറ്റി സംസാരിക്കുന്നവരെ എങ്ങനെ വിശ്വസിക്കും ; കമല്‍ഹാസനോട് ചിന്മയി

മീടൂ ആരോപണമുന്നയിച്ചത് തന്നെ സിനിമയില്‍ നിന്ന് വിലക്കിയപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് കമല്‍ഹാസനോട് ഗായിക ചിന്മയി. ഡബ്ല്യു എഫ് ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തപ്പോഴാണ് ചിന്മയി ചോദ്യം ഉന്നയിച്ചത്. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെയാണ് വിശ്വസിക്കുന്നത്. നമ്മുടെ ഇന്ത്യന്‍ ഗുസ്തിക്കാരെ എതിര്‍ക്കുന്നവര്‍ പറഞ്ഞ അതേ അതിജീവനത്തെ ലജ്ജിപ്പിക്കുന്ന ചോദ്യങ്ങളാണ് നിരവധി കമല്‍ ഹസന്‍ അനുകൂലികള്‍ എന്നോട് ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഒരിടമുണ്ടാകാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരന്‍ കൂടെയായ ഒരു നടനെ ചോദ്യം ചെയ്യാന്‍ എനിക്ക് എല്ലാ അവകാശങ്ങളും ഉണ്ടെന്നും ചിന്മയി തന്റെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ചിന്മയിക്ക് വിലക്ക് നേരിട്ടത്. വൈരമുത്തുവില്‍ നിന്ന് താന്‍ നേരിട്ടതും തന്നെ മറ്റുള്ളവര്‍ അറിയിച്ചതുമായ ആരോപണങ്ങളും ചിന്മയി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ സിനിമ മേഖലയില്‍ നിന്ന് കാര്യമായ പിന്തുണ ചിന്മയിക്ക് അന്ന് ലഭിച്ചിരുന്നില്ല.

ചിന്മയിയുടെ ട്വീറ്റിന്റെ പൂര്‍ണ്ണ രൂപം :

തമിഴ് നാട്ടിലെ ഒരു ഗായകനെതിരെ ലൈംഗികാതിക്രമണാരോപിതനായി അവരുടെ കണ്‍മുന്‍പില്‍ വച്ചു തന്നെ ബാന്‍ ചെയ്യപ്പെട്ടിട്ടും ആരും തന്നെ ഒന്നും മിണ്ടിയില്ല. എന്നാല്‍ അയാള്‍ക്ക് സമൂഹത്തില്‍ വലിയ മര്യാദ ഉള്ളതിനാല്‍ അതേക്കുറിച്ചു ആരും പിന്നെ സംസാരിക്കാതെയായി. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിച്ച് സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെയാണ് വിശ്വസിക്കുന്നത്. നമ്മുടെ ഇന്ത്യന്‍ ഗുസ്തിക്കാരെ എതിര്‍ക്കുന്നവര്‍ പറഞ്ഞ അതേ അതിജീവനത്തെ ലജ്ജിപ്പിക്കുന്ന ചോദ്യങ്ങളാണ് നിരവധി കമല്‍ ഹസന്‍ അനുകൂലികള്‍ എന്നോട് ചോദിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഒരിടമുണ്ടാകാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരന്‍ കൂടെയായ ഒരു നടനെ ചോദ്യം ചെയ്യാന്‍ എനിക്ക് എല്ലാ അവകാശങ്ങളും ഉണ്ട്. അതിന്റെ പേരില്‍ എന്നെ തടവിലാക്കരുത്. ലളിതമായ ഒരു ചോദ്യമായിരുന്നു അത്.

ലൈംഗികാക്രമണത്തിന്റെ തുറന്നു പറച്ചിലിന്റെ പേരില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേരെന്നെ നാണം കെടുത്തുണ്ട്. എന്നോട് ദേഷ്യപ്പെട്ട് 'ഓ, ഞാന്‍ നിങ്ങളെ പിന്തുണച്ചു' എന്ന് പറയുന്ന മിസ്റ്റര്‍ കമല്‍ഹാസന്റെ അനുയായികള്‍ ദയയോടെ അവരുടെ നാവിനെ നിയന്ത്രിക്കണം. നിങ്ങള്‍ എനിക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു ഉപകാരം ചെയ്തിട്ടില്ല. ഒരു നേതാവും നിയമാനുസൃതമായ ചോദ്യത്തിന് മുകളിലല്ല.

2018-ല്‍, വര്‍ഷങ്ങളായി താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ട്വിറ്ററില്‍ ഒരു ത്രെഡ് പങ്കിട്ടതിന് ശേഷം തന്റെ മീടൂ സ്റ്റോറിയെക്കുറിച്ച് തുറന്ന് പറഞ്ഞ സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യത്തെ സ്ത്രീകളില്‍ ഒരാളാണ് ചിന്മയി. 2005ല്‍ വീഴമറ്റം എന്ന കച്ചേരിക്കായി സ്വിറ്റ്സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ചിന്മയയുടെ വെളിപ്പെടുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in