ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി റിലീസ് ഇന്ന് തന്നെ, ഹര്‍ത്താലിന് ശേഷം ആദ്യ ഷോ

ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി റിലീസ് ഇന്ന് തന്നെ, ഹര്‍ത്താലിന് ശേഷം ആദ്യ ഷോ

ശ്രീനാഥ് ഭാസി നായകനായെത്തുന്ന ചട്ടമ്പി സിനിമയുടെ റിലീസ് ഇന്ന് തന്നെ നടക്കും. ചിത്രം റിലീസ് ചെയ്യാനിരിക്കവേ വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ കഴിഞ്ഞ് വൈകിട്ട് 6 മണിക്ക് ശേഷമായിരിക്കും ആദ്യ ഷോ. ഹര്‍ത്താല്‍ പരിഗണിച്ച് പകല്‍ സമയത്തെ ഷോകള്‍ റദ്ദാക്കിയിരുന്നു. ഇന്നത്തെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളുടെ ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും തുടരുകയാണ്.

ഹൈറേഞ്ച് പശ്ചാത്തലമാക്കി പകയും പ്രതികാരവും ആക്ഷനും പ്രാധാന്യമുള്ള ചട്ടമ്പി നാളെ മുതല്‍ റിലീസിന്. ശ്രീനാഥ് ഭാസിയുടെ ആദ്യ സോളോ റിലീസ് എന്ന വിശേഷണത്തിനൊപ്പമാണ് ചിത്രമെത്തുന്നത്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ സിനിമകളുടെ എഴുത്തുകാരനും ആഷിഖ് അബുവിന്റെ അസോസിയേറ്റുമായിരുന്ന അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ജിനു, പിആര്‍ഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്.

Related Stories

No stories found.
logo
The Cue
www.thecue.in