'തങ്കമയിലേ'; ബാലു വര്‍ഗീസിനൊപ്പം കലൈയരസന്‍, 'ചാള്‍സ് എന്റര്‍പ്രൈസസി'ലെ ആദ്യ ഗാനം

'തങ്കമയിലേ'; ബാലു വര്‍ഗീസിനൊപ്പം കലൈയരസന്‍, 'ചാള്‍സ് എന്റര്‍പ്രൈസസി'ലെ ആദ്യ ഗാനം

ഉര്‍വശി, ബാലു വര്‍ഗീസ്, കലൈയരസന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ചാള്‍സ് എന്റര്‍പ്രൈസസ്. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

തങ്കമയിലേ എന്ന തമിഴ് ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സുബ്രമണ്യന്‍ കെ വി യുടെ സംഗീതത്തില്‍ നാചി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് മോഹനന്‍ ചിറ്റൂരാണ്. ഫോക് ചുവയുള്ള ഗാനത്തില്‍ ഒരു കല്യാണ വീടും അതിന്റെ പരിസരവുമാണ് പശ്ചാത്തലമാകുന്നത്.

ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്‌മണ്യന്‍ എന്നിവരാണ്. പശ്ചാത്തല സംഗീതം അനൂപ് പൊന്നപ്പനും നിര്‍വ്വഹിച്ചിരിക്കുന്നു. തിരുവനന്തപുരം ലുലുമാളിലായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ജഗതി ശ്രീകുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്. വിചിത്രം, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Dr. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ്. കലാസംവിധാനം മനു ജഗദ്, സംഗീതം, സുബ്രഹ്‌മണ്യന്‍ കെ വി, എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍ മേക്കപ്പ് സുരേഷ്, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സ് ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in