റണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയിലെ ആലിയ ഭട്ടിന്‍റെ ക്യാക്ടര്‍ വീഡിയോ പുറത്ത്. ചിത്രത്തില്‍ ഇഷ എന്ന കഥാപാത്രമാണ് ആലിയ അവതരിപ്പിക്കുന്നത്. നടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് ബ്രഹ്മാസ്ത്ര ടീം ക്യാറക്ടര്‍ ഇന്‍ട്രോ വീഡിയോ പുറത്തുവിട്ടത്. 2022 സെപ്തംബര്‍ ഒമ്പതിനാണ് ചിത്രത്തിന്‍ ഒന്നാം ഭാഗം തിയേറ്ററുകളിലെത്തുക.
ഇഷയെ പരിചയപ്പെടുത്താന്‍ ഇതിലും നല്ലൊരു ദിവസം കിട്ടില്ലെന്ന തലക്കെട്ടോടെ നടിയും വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ബ്രഹ്മാസ്ത്ര പ്രേക്ഷകരിലെത്തുക. എസ്.എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ ചിത്രം അവതരിപ്പിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്‍റെ ആദ്യം ഭാഗം ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണെത്തുക.
ബാഹുബലി 2വിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ ആണ് ആലിയയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സിനിമയില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയാവാടി എന്ന ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടി മുന്നേറുകയാണ്.