ഒറ്റ രാത്രിയിൽ സംഭവിച്ചത്; ത്രില്ലടിപ്പിച്ച് 'കാഷ്വാലിറ്റി' ഷോർട്ട് ഫിലിം

ഒറ്റ രാത്രിയിൽ സംഭവിച്ചത്; ത്രില്ലടിപ്പിച്ച് 'കാഷ്വാലിറ്റി' ഷോർട്ട് ഫിലിം
Published on

അവാൻ അജിത് മേനോൻ സംവിധാനം ചെയ്ത കാഷ്വാലിറ്റി എന്ന ഷോർട്ട് ഫിലിമിന്റെ പ്രിവ്യൂ സ്ക്രീനിം​ഗ് കൊച്ചി ഡോൺ ബോസ്കോ പ്രിവ്യൂ തിയറ്ററിൽ നടന്നു. ചിദംബരം, തരുൺ മൂർത്തി, ജിസ് ജോയ്, രമ്യ നമ്പീശൻ, സുചിത്ര മോഹൻലാൽ ജിതിൻ കെ ജോസ് തുടങ്ങി നിരവധി പേർ കാഷ്വാലിറ്റിയുടെ സ്ക്രീനിം​ഗിൽ പങ്കെടുത്തു. ഒരു രാത്രിയിൽ അപ്രതീക്ഷിതമായുണ്ടായ അപകടവും അതിന്റെ തുടർച്ചയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

20 മിനുട്ട് ദൈർഘ്യമുള്ള തമിഴ്-മലയാളം ഷോർട്ട് ഫിലിം ആണ് കാഷ്വാലിറ്റി. മുംബൈ വിസ്ലിം​ഗ് വുഡ് ഇന്റർനാഷനൽ ഫിലിം സ്കൂളിലെ വിദ്യാർത്ഥിയാണ് അവാൻ, ഡിപ്ലോമ ഫിലിം എന്ന നിലക്കാണ് കാഷ്വാലിറ്റി ചെയ്തിരിക്കുന്നത്. അർദ്ധരാത്രിയിൽ ന​ഗരത്തിലെ ഒരു ഇടത്തരം ആശുപത്രിക്കകത്ത് ഒരു ബാ​ഗ് നിറയെ കാശ് കണ്ടെത്തുന്നതും അതിന് പിന്നിലെ ദുരൂഹതയുമാണ് ചിത്രം. പാവു, ശ്രീജൽ, റോമിൽ കൃഷ്ണാനി എന്നിവരാണ് അഭിനേതാക്കൾ.

അവാൻ തന്നെയാണ് തിരക്കഥ.അനിരുദ്ധ് രാമകൃഷ്ണൻ ക്യാമറയും ഋതിക് ശ്രീകുമാർ മ്യൂസികും സായ് സാകേത് സൗണ്ട് ഡിസൈനും, രൂപേന്ദ്രദാസ്, പ്രകാശ് സിം​ഗ് എന്നിവർ ആർട്ടും ശ്രീകൃഷ്ണ വേ​ണു​ഗോപാലൻ വിഎഫ്എക്സും നിർവഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in