അജു മർഡർ കേസ് തെളിയിക്കാൻ ക്രിസ്റ്റി സാം എത്തുന്നു; അഷ്ക്കർ സൗദാന്റെ 'കേസ് ഡയറി'യുടെ ട്രെയിലർ

അജു മർഡർ കേസ് തെളിയിക്കാൻ ക്രിസ്റ്റി സാം എത്തുന്നു; അഷ്ക്കർ സൗദാന്റെ 'കേസ് ഡയറി'യുടെ ട്രെയിലർ
Published on

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം നിർവ​ഹിച്ച കേസ് ഡയറിയുടെ ട്രെയിലർ പുറത്തിറക്കി. അഷ്ക്കർ സൗദാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ നടൻ ദിലീപാണ് പുറത്തിറക്കിയത് . ക്രൈം ത്രില്ലർ ചിത്രമാണ് എന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാം. ഏറെ കോളിളക്കം സൃഷ്ടിച്ച അജു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന ക്രിസ്റ്റി സാം എന്ന സർക്കിൾ ഇൻസ്പെക്ടറെയാണ് അഷ്ക്കർ സൗദാൻ അവതരിപ്പിക്കുന്നത്. ഇത്തവത്തെ ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായ വിജയരാഘവൻ മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

മറ്റൊരു കേസന്വേഷണത്തിനിടയിൽ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങൾ അയാളെ എത്തിക്കുന്നത് അജു എന്ന യുവാവിന്റെ കൊലപാതക കേസിലാണ്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന ഈ കേസിൽ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് കേസ് ഡയറി മുന്നോട്ട് പോകുന്നത് . കണ്ണൻ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രാഹുൽ മാധാവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

എ.കെ സന്തോഷ് തിരക്കഥയൊരുക്കുന്ന കേസ് ഡയറിയുടെ ഛായാ​ഗ്രഹണം പി.സുകുമാർ ആണ് നിർവഹിച്ചിരിക്കുന്നത്. ലിജോ പോൾ ആണ് എഡിറ്റർ. പശ്ചാത്തലസം​ഗീതം പ്രകാശ് അലക്സ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെയാണ് കഥ. റിയാസ് ഖാൻ, സാക്ഷി അ​ഗർവാൾ, നീരജ, അമീർ നിയാസ്, ​ഗോകുലൻ, കിച്ചു ടെല്ലസ്, ബാല, മേഘനാഥൻ, ബിജുകുട്ടൻ തുടങ്ങിയ വലിയ താരനിരതന്നെ ഈ ചിത്രത്തിലുണ്ട്.

വിഷ്ണു മോഹൻസിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക്ക് എന്നിവർ സം​ഗീതം നൽകുന്ന ചിത്രത്തിലെ ​ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഹരിനാരായണൻ, എസ്. രമേശൻ നായർ, ഡോ.മധു വാസുദേവൻ, ബിബി എൽദോസ് ബി എന്നിവരാണ്. അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷൻ കൺട്രോളർ , പ്രൊഡക്ഷൻ ഇൻ ചാർജ്- റെനി അനിൽകുമാർ, സൗണ്ട് ഡിസൈനർ- രാജേഷ് പിഎം, ഫൈനൽ മിക്സ്- ജിജു ടി ബ്രൂസ്, സൗണ്ട് റെക്കോർഡിസ്റ്റ്- വിഷ്ണു രാജ്, കലാസംവിധാനം- ദേവൻ കൊടുങ്ങലൂർ, മേക്കപ്പ്- രാജേഷ് നെൻമാറ, വസ്ത്രാലങ്കാരം- സോബിൻ ജോസഫ്, സിറ്റിൽസ്, നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, വിഎഫ്എക്സ്- പിക്ടോറിയൽ എഫ്എക്സ്, പിആർഒ- സതീഷ് എരിയാളത്ത്, പിആർഒ ( ഡിജിറ്റൽ) അഖിൽ ജോസഫ്, മാർക്കറ്റിം​ഗ്- ഒപ്പറ, ഡിസൈൻ- റീ​ഗൽ കൺസെപ്റ്റ്സ്, ബെൻസി പ്രൊഡക്ഷൻസ് വിതരണം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 21ന് തീയ്യേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in