നിങ്ങൾ ചെകുത്താനിൽ വിശ്വസിക്കുന്നുണ്ടോ, ഞാനാണ് ആ ചെകുത്താൻ; ക്യാപ്റ്റൻ മില്ലർ ട്രെയ്ലർ

നിങ്ങൾ ചെകുത്താനിൽ വിശ്വസിക്കുന്നുണ്ടോ, ഞാനാണ് ആ ചെകുത്താൻ; ക്യാപ്റ്റൻ മില്ലർ ട്രെയ്ലർ

റോക്കി, സാനി കായിതം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ ട്രെയ്ലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. പഞ്ച് ഡയലോ​ഗുകളും മികച്ച ആക്ഷൻ രം​ഗങ്ങളും നിറഞ്ഞതാണ് ട്രെയിലർ. ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നയിക്കുന്ന ക്യാപ്റ്റൻ മില്ലർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ധനുഷിന്റെ 47-ാമത് ചിത്രം കൂടിയാണ്. ചിത്രം ജനുവരി 12 ന് പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തും.

ധനുഷിനെക്കൂടാതെ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ദിലീപ് സുബ്ബരായൻ ആണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. 'വാത്തി' എന്ന സിനിമക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റൻ മില്ലർ. ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും എഡിറ്റിഗ് നാഗൂരനും നിർവഹിക്കുന്നു. വിവേക്, അരുൺരാജ കാമരാജ്, ഉമാദേവി, കബീർ വാസുകി എന്നിവരാണ് ഗാനങ്ങൾക്കായി വരികളെഴുതുന്നത്. ധനുഷിന്റെ കരിയറിലെ ഏറ്റവും മുതല്മുടക്കുള്ള ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'.

Related Stories

No stories found.
logo
The Cue
www.thecue.in