തിയറ്ററുകൾ നിറച്ച് ബ്രോമാൻസ്; നാലാം വാരത്തിലും മികച്ച കളക്ഷൻ

തിയറ്ററുകൾ നിറച്ച് ബ്രോമാൻസ്;  നാലാം വാരത്തിലും മികച്ച കളക്ഷൻ
Published on

റിലീസ് ചെയ്ത് നാലാം വാരത്തിലും മികച്ച കളക്ഷനുമായി മുന്നേറികൊണ്ട് ഇരിക്കുകയാണ് ബ്രോമാന്‍സ്. യുവാക്കള്‍ക്ക് പുറമേ, കുടുംബ പ്രേക്ഷകര്‍ കൂടി ഏറ്റെടുത്തതോടെ ചിത്രത്തിന് കൂടുതല്‍ ബുക്കിംഗുകള്‍ ലഭിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിരിയും, സസ്‌പെന്‍സും, പ്രണയവും സൗഹൃദവും, ആക്ഷനും അടങ്ങുന്ന പ്രമേയവുമായി എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ടാണ് നാലാം വാരത്തിലും മുന്നേറിക്കൊണ്ട് ഇരിക്കുന്നത്. ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവതാരങ്ങളാണ് അണിനിരക്കുന്നത്. ചിരിയും, സസ്‌പെന്‍സും, പ്രണയവും സൗഹൃദവും, ആക്ഷനും അടങ്ങുന്ന പ്രമേയവുമായി എത്തിയ ചിത്രത്തിന് വലിയ വിജയമാണ് നേടാനായിരിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ എന്നിവരെല്ലാം സിനിമയില്‍ മികച്ച പെര്‍ഫോമന്‍സുമായി എത്തുന്നുണ്ട്. ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്‌നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ് - ചമന്‍ ചാക്കോ, ക്യാമറ - അഖില്‍ ജോര്‍ജ്, ആര്‍ട്ട് - നിമേഷ് എം താനൂര്‍, മേക്കപ്പ് - റോണേക്‌സ് സേവ്യര്‍, കോസ്റ്റിയും - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവന്‍ അബ്ദുല്‍ ബഷീര്‍, ഡിസൈന്‍ - യെല്ലോ ടൂത്, വിതരണം - സെന്‍ട്രല്‍ പിക്ചര്‍സ്, പി.ആര്‍.ഓ - റിന്‍സി മുംതാസ്, സീതാലക്ഷ്മി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Related Stories

No stories found.
logo
The Cue
www.thecue.in