ക്യാമറക്ക് മുന്നില്‍ പൃഥ്വിയും കല്യാണിയും, മോഹന്‍ലാല്‍ 20നെത്തും; ബ്രോ ഡാഡിയുടെ ഒന്നാം ദിനം

ക്യാമറക്ക് മുന്നില്‍ പൃഥ്വിയും കല്യാണിയും, മോഹന്‍ലാല്‍ 20നെത്തും; ബ്രോ ഡാഡിയുടെ ഒന്നാം ദിനം

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലെ ഐടി പാർക്കിൽ തുടങ്ങി. ബൈക്കിൽ പൃഥിരാജും കല്യാണി പ്രിയദർശനുമൊപ്പമുള്ള ഷൂട്ടിംഗ് ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ, സുപ്രിയ മേനോൻ അടക്കമുള്ളവർ ചിത്രീകരണ സ്ഥലത്ത് ഉണ്ട്. ജൂലൈ 20ന് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യും.

#BroDaddy Shoot day 1. 😊 Bro Daddy Movie Mohanlal Aashirvad Cinemas @meenasagar16 Kalyani Priyadarshan Lalu Alex Kaniha @soubinshahir #Jagadeesh

Posted by Prithviraj Sukumaran on Thursday, July 15, 2021

രാവിലെ ഏഴരയ്ക്കാണ് ചിത്രീകരണം ആരംഭിച്ചത്. നിലവിൽ 52 ദിവസത്തെ ചിത്രീകരണമാണ് തെലങ്കാനയിൽ നടക്കുക. കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ബ്രോ ഡാഡിയുടെ ലൊക്കേഷൻ തെലങ്കാനയിലേക്ക് മാറ്റിയത്. അൻപത് പേരെ വച്ചെങ്കിലും ഇൻഡോർ ഷൂട്ടിന് സർക്കാർ അനുവാദം നൽകാത്ത സാഹചര്യത്തിലാണ് അന്യ സംസ്ഥാനങ്ങളിലേയ്ക്കു പോകേണ്ടി വന്നതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

സിനിമാ പ്രതിസന്ധി രൂക്ഷമായതോട സംസ്ഥാനത്ത് ഷൂട്ടിങ് പുനരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ഫിലിം ചേംബറും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താന്‍ ടെലിവിഷൻ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായെന്നും സിനിമക്ക് മാത്രം അനുവാദം നല്‍കുന്നില്ലെന്നും ഫെഫ്ക വാർത്താക്കുറുപ്പിൽ വ്യക്തമാക്കി. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിള്‍ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി സര്‍ക്കാരിനോട് പലതവണ അഭ്യര്‍ത്ഥിച്ചിരുന്നു. സീരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം സിനിമാപ്രവർത്തകർക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ലെന്നും ഫെഫ്ക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in