തമാശകളും സങ്കടവുമെല്ലാം നിറഞ്ഞ ചെറിയൊരു കുടുംബചിത്രം'; തിയറ്ററിൽ എൻജോയ് ചെയ്ത് കാണാവുന്ന ചിത്രമാണ് മച്ചാന്റെ മാലാഖയെന്ന് ബോബൻ സാമുവൽ

തമാശകളും സങ്കടവുമെല്ലാം നിറഞ്ഞ ചെറിയൊരു കുടുംബചിത്രം'; തിയറ്ററിൽ എൻജോയ് ചെയ്ത് കാണാവുന്ന ചിത്രമാണ് മച്ചാന്റെ മാലാഖയെന്ന് ബോബൻ സാമുവൽ
Published on

സൗബിൻ ഷാഹിർ,നമിത പ്രമോദ് , ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ഭാര്യാഭർത്താക്കന്മാരായ ബിജിമോളുടെയും സജീവന്റെയും ജീവിതത്തിലേക്ക് ഒരു കുടുംബത്തിലും നടക്കാത്ത ഒരു സംഭവം നടക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയില്ലെന്ന് നേരത്തെ തന്നെ സംവിധായകൻ പറഞ്ഞിരുന്നു. മച്ചാന്റെ മാലാഖ തമാശകളും,സങ്കടങ്ങളും,ഫാമിലി ഡ്രാമയുമൊക്കെ അടങ്ങിയ ഒരു ചെറിയ കുടുംബ ചിത്രമാണെന്ന് സംവിധായകൻ ബോബൻ സാമുവൽ. ജീവിതത്തിൽ സംഭവിക്കുന്നതും സംഭവിച്ചു കൊണ്ട് ഇരിക്കുന്നതുമായ കാര്യങ്ങളാണ് സിനിമയിലൂടെ കാണിക്കുന്നതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു. ചിത്രം ഫെബ്രുവരി 27 നു തീയേറ്ററുകളിൽ എത്തും.

ബോബൻ സാമുവൽ പറഞ്ഞത്

മാലാഖക്ക് മച്ചാനിൽ ഉണ്ടാകുന്ന സ്വാധീനവും തിരിച്ചു മാലാഖ കാരണം മച്ചാനു സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് മച്ചാന്റെ മാലാഖ. ചെറിയ ഒരു കുടുംബ കഥയാണിത് . എല്ലാത്തരം പ്രക്ഷകർക്കും ഇഷ്ടപെടുന്ന , തിയറ്ററിൽ ധൈര്യമായി പോയി എൻജോയ് ചെയ്യാൻ പറ്റുന്ന സിനിമയാണിത്. ഇതിൽ തമാശയുണ്ട് , ഡ്രാമയുണ്ട് , സങ്കടങ്ങളുമുണ്ട് നല്ല കുറച്ചു മെസ്സജുകളുമുണ്ട്. ജീവിതത്തിൽ സംഭവിക്കുന്നതും,സംഭവിച്ചുകൊണ്ടിരിക്കുന്നതും കാര്യങ്ങളാണ് സിനിമയിൽ കാണിക്കുന്നത്.

അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ജക്സൺ ആൻ്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in