'പ്രാര്‍ത്ഥനകള്‍ ഫലിച്ചു', ജീവിതത്തിലേക്ക് മടങ്ങി വരികയാണെന്ന് ആരാധകരെ അറിയിച്ച് ബോംബെ ജയശ്രീ

'പ്രാര്‍ത്ഥനകള്‍ ഫലിച്ചു', ജീവിതത്തിലേക്ക് മടങ്ങി വരികയാണെന്ന് ആരാധകരെ അറിയിച്ച് ബോംബെ ജയശ്രീ

യു.കെയില്‍ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്ന ഗായിക ബോംബെ ജയശ്രീ സുഖം പ്രാപിക്കുന്നു.'നിങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും ഫലിച്ചു. ഞാന്‍ സുഖം പ്രാപിച്ച് വരികയാണ് എന്ന് കഴിഞ്ഞ ദിവസം ബോംബെ ജയശ്രീ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഗായിക ബോംബെ ജയശ്രീയെ അന്യൂറിസം എന്ന അസുഖം ബാധിച്ച് യു.കെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഗീത പരിപാടി അവതരിപ്പിക്കാനായി യു.കെയില്‍ എത്തിയതായിരുന്നു ജയശ്രീ. ഇംഗ്ലണ്ടിലെ ലിവര്‍ പൂളില്‍ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയശ്രീയെ കീഹോള്‍ ശസ്തക്രിയക്ക് വിധേയയാക്കിയിരുന്നു.

നിലവില്‍ യു.കെയിലെ ബന്ധുവീട്ടിലാണ് ബോംബെ ജയശ്രീ എന്നും, മികച്ച പരിചരണം ലഭിച്ചതിനാല്‍ സുഖം പ്രാപിച്ച് വരികയാണെന്നും മകന്‍ അമൃത് രാംനാഥ് നേരത്തെ തന്നെ അറിയിച്ചിരുന്നു. രക്തക്കുഴലുകളിലെ തകരാറിനാലോ, രക്തകുഴലുകള്‍ ദുര്‍ബലമാകുന്നതിനാലോ രക്ത ധമനികള്‍ വീര്‍ക്കുന്ന അവസ്ഥയാണ് അന്യൂറിസം.

Related Stories

No stories found.
logo
The Cue
www.thecue.in