'സിനിമാസെറ്റുകളുടെ കാവല്‍ക്കാരന്‍', മാറനല്ലൂര്‍ ദാസ് അന്തരിച്ചു

'സിനിമാസെറ്റുകളുടെ കാവല്‍ക്കാരന്‍', മാറനല്ലൂര്‍ ദാസ് അന്തരിച്ചു
Published on

സിനിമാസെറ്റുകളില്‍ താരങ്ങളുടെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന മാറനല്ലൂര്‍ ദാസ് അന്തരിച്ചു. ശാരീരിക അസ്വസ്ഥകളാല്‍ ആശുപത്രിയില്‍ കഴിയവെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങളുടെ സുരക്ഷാ ചുമതല ഏറ്റെടുത്ത് സിനിമാ മേഖലയില്‍ സജീവമായിരുന്നു ദാസ്.

ഷൂട്ടിങ് ലൊക്കേഷനുകളില്‍ താരങ്ങളുടെ സുരക്ഷ പ്രധാനവെല്ലുവിളിയാകുമ്പോള്‍ ഇവര്‍ക്ക് കാവലാളായി ദാസ് എപ്പോഴുമുണ്ടായിരുന്നു. പ്രൊഡക്ഷന്‍ ജോലികളായിരുന്നു ആദ്യ കാലങ്ങളില്‍ ചെയ്തിരുന്നതെങ്കില്‍ പീന്നീട് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ബോഡിഗാര്‍ഡ് എന്ന ജോലിയിലേക്കെത്തുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിര്‍മ്മാതാവ് കിരീടം ഉണ്ണിയുടെ ഓഫീസിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. കുറച്ചുകാലം ഗള്‍ഫിലായിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ശേഷം സിനിമ മേഖലയില്‍ സജീവമാകുകയായിരുന്നു. അമ്പതോളം സുരക്ഷാ ജീവനക്കാര്‍ ദാസിന്റെ സെക്യൂരിറ്റി ടീമിലുണ്ട്. ഷൂട്ടിങ് ലൊക്കേഷന്‍ കൂടാതെ, അവാര്‍ഡ് നിശകളിലും, വിവാഹചടങ്ങുകളിലും, ഫിലിം ലോഞ്ചിങ് മുതലായ പരിപാടികളിലുമടക്കം താരങ്ങളുടെ സുരക്ഷ ഉറപ്പാക്കി ദാസും ടീമും ഉണ്ടാകും.

25 വര്‍ഷത്തിലധികം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഐഎഫ്എഫ്‌കെയുടെ സുരക്ഷ ചുമതലയും ദാസ് നേതൃത്വം നല്‍കുന്ന ടീമിനായിരുന്നു. ദാസിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി അടക്കം പ്രമുഖ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in