ഛോട്ടാ മുംബൈയിലെ കുപ്പി താഴെ വീണു പൊട്ടുന്ന സീനിൽ ഞാൻ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്; ബിജു കുട്ടൻ

ഛോട്ടാ മുംബൈയിലെ കുപ്പി താഴെ വീണു പൊട്ടുന്ന സീനിൽ ഞാൻ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്; ബിജു കുട്ടൻ
Published on

'ഛോട്ടാ മുംബൈ'യിലെ കുപ്പി വീണു പൊട്ടുന്ന സീൻ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് നടൻ ബിജു കുട്ടൻ. 2007 ല്‍ അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ഛോട്ടാ മുംബൈ'. ചിത്രത്തിൽ സുശിലൻ എന്ന കഥാപാത്രത്തെയാണ് ബിജു കുട്ടൻ അവതരിപ്പിച്ചത്. ചിത്രത്തിൽ സിദ്ദീഖിന്റെ കയ്യിൽ നിന്നും മദ്യക്കുപ്പി വീണു പൊട്ടുമ്പോഴുള്ള ബിജു കുട്ടന്റെ എക്സ്പ്രഷൻ ഇന്നും ചിരിയുണർത്തുന്നതാണ്. മീമായും ട്രോളായും ഇന്നും സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ആ സീനിനെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ ബിജു കുട്ടൻ. ഛോട്ടാ മുംബൈയിലെ ആ സീൻ ചെയ്യുമ്പോൾ ആകെയുള്ള പൈസ കൊണ്ട് ഞായറാഴ്ച വാങ്ങുന്ന കുപ്പി താഴെ വീണു പൊട്ടിയാൽ എങ്ങനെ പ്രതികരിക്കും അതുപോലെ പ്രതികരിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ജീവിതത്തിലും അത്തരം ഒരു അനുഭവം ഉണ്ടായിട്ടുള്ളതുകൊണ്ട് ആ സീനിൽ അഭിനയിക്കുകയായിരുന്നില്ലെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജു കുട്ടൻ പറഞ്ഞു.

ബിജു കുട്ടൻ പറഞ്ഞത്:

'ഛോട്ടാ മുംബൈ'യിലെ ആ കുപ്പി പൊട്ടുന്ന സീനിൽ എന്നോട് പറഞ്ഞത് നീ ഒന്നും ചെയ്യേണ്ട ഞായറാഴ്ച വാങ്ങിക്കുന്ന കുപ്പി കയ്യീന്ന് പൊട്ടിപ്പോയി വേറെ പൈസ ഒന്നുമില്ല, അത് പൊട്ടിപ്പോയി കഴിഞ്ഞാൽ നീ എന്ത് ചെയ്യും അതുപോലെ ചെയ്യാനാണ്. ആ സമയത്ത് ഞങ്ങൾ അഭിനയിച്ചിട്ടില്ല. അങ്ങനെയുള്ള സംഭവം ഉണ്ടായിട്ടുണ്ട്. മിമിക്രിക്ക് പോയിരുന്ന സമയത്ത് വല്ലപ്പോഴുമൊക്കെ നമുക്ക് പ്രോ​ഗ്രാം ഇല്ലാതിരിക്കുന്ന സമയത്ത് വെള്ളമടിക്കാൻ താൽപര്യമുള്ള ഒരു മൂന്ന് നാല് പേര് കൂടി ഒരു പൈന്റ് വാങ്ങും. അന്ന് നിസ്സാര തുക മാത്രമേയുണ്ടായിരുന്നുള്ളൂ. അന്ന് ആദ്യത്തെ പ്രോ​ഗ്രാമിന് കിട്ടിയ പൈസ ഞങ്ങൾ ഷെയർ ഇട്ടു. എന്നിട്ട് ബാറിൽ പോയി ഏറ്റവും കുറവ് പൈസയുടെ പൈന്റ് വാങ്ങിച്ചു. കുപ്പി വാങ്ങി മുണ്ടിന്റെ ഉള്ളിൽ വച്ചാണ് അവിടെ വരെ കൊണ്ടു വന്നത്. റൂമിന്റെ ഉള്ളിൽ ചെന്നപ്പോഴേക്കും മുണ്ടിന്റെ ഉള്ളിൽ നിന്ന് അത് താഴെ വീണ് പൊട്ടിപ്പോയി. അന്ന് ഈ റിയാക്ഷൻ‌ ഒന്നും ഉണ്ടായിരുന്നില്ല, എന്നെക്കൊല്ലാനുള്ള ദേഷ്യമായിരുന്നു എല്ലാവർക്കും. പിന്നെ അടുത്ത പരിപാടിക്ക് അടുത്തൊരെണ്ണം ഞാൻ വാങ്ങി നൽകിയതിന് ശേഷമാണ് ആ ദേഷ്യം മാറിയത്. ജീവിതാനുഭവങ്ങളുണ്ട് നമുക്കെങ്കിൽ അത് അഭിനയത്തിൽ ​ഗുണം ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in