അവന്‍ പോയാല്‍ ഞാന്‍ തനിച്ചാവില്ലേ, എനിക്ക് വേറെ ആരുണ്ട്?; 'ഭൂതകാലം' ട്രെയ്‌ലര്‍

അവന്‍ പോയാല്‍ ഞാന്‍ തനിച്ചാവില്ലേ, എനിക്ക് വേറെ ആരുണ്ട്?; 'ഭൂതകാലം' ട്രെയ്‌ലര്‍

ഷെയിന്‍ നിഗം, രേവതി എന്നിവര്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം ഭൂതകാലത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. കുടുംബത്തിലെ ഒരു മരണത്തിന് ശേഷം അമ്മയും മകന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന ദുരൂഹമായ സംഭവങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ രേവതിയാണ് ഷെയിനിന്റെ അമ്മയുടെ വേഷം അവതരിപ്പിക്കുന്നത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ ജനുവരി 21ന് റിലീസ് ചെയ്യും.

രാഹുല്‍ സദാശിവനാണ് ഭൂതകാലത്തിന്റെ സംവിധായകന്‍. പ്ലാന്‍ ടി ഫിലിംസും ഷെയിന്‍ നിഗം ഫിലിംസും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ശിവദാസും ശ്രീകുമാര്‍ ശ്രേയസുമാണ് ചിത്രത്തിന്റെ തിരക്കഥ.

ചിത്രത്തില്‍ ഷെയിനിനും രേവതിക്കും പുറമെ സൈതു കുറുപ്പ്, ജെയിംസ് എലിയ, ആതിര പട്ടേല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം. ഷഫീക്ക് മുഹമ്മദ് അലിയാണ് എഡിറ്റര്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in