ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'
Published on

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത 'ഭീഷ്മർ' തിയറ്ററുകളിലെത്തി, പാലക്കാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ ഒരു മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ത്രില്ലറാണ്

പച്ചക്കറി കച്ചവടക്കാരനായ മുരുകൻ എന്ന കഥാപാത്രത്തെയാണ് ധ്യാൻ അവതരിപ്പിക്കുന്നത് അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അരവിന്ദൻ എന്ന ചെറുപ്പക്കാരനും അയാൾ സ്നേഹിക്കുന്ന റസിയ എന്ന പെൺകുട്ടിയും. അരവിന്ദന്റെയും റസിയയുടെയും പ്രണയത്തിൽ മുരുകന് ഇടപെടേണ്ടി വരുന്നതും തുടർന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയിലുടനീളം

ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

logo
The Cue
www.thecue.in