നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാത്തൊരു മൈക്കിളുണ്ട്: 'ഭീഷ്മപര്‍വ്വം' ടീസര്‍

നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാത്തൊരു മൈക്കിളുണ്ട്: 'ഭീഷ്മപര്‍വ്വം' ടീസര്‍
Published on

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാര്‍ച്ച് 3നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായ ദേവദത്തിന്റെ ആദ്യ തിരക്കഥയുമാണ് ഭീഷ്മപര്‍വം. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ആര്‍.ജെ മുരുകന്‍(മനു ജോസ്) അഡീഷണല്‍ ഡയലോഗും.

മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും.

Related Stories

No stories found.
logo
The Cue
www.thecue.in