ശിവൻകുട്ടിയോട് 'താൻ ജിംനാസ്റ്റി അല്ലേ?' എന്ന് മൈക്കളപ്പൻ; ഭീഷ്മപർവം ഡിലീറ്റഡ് സീൻ പുറത്ത്

ശിവൻകുട്ടിയോട് 'താൻ ജിംനാസ്റ്റി അല്ലേ?' എന്ന് മൈക്കളപ്പൻ; ഭീഷ്മപർവം ഡിലീറ്റഡ് സീൻ പുറത്ത്

മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിലെ ഡിലീറ്റഡ് സീൻ സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിരിക്കുകയാണ് സംവിധായകൻ അമൽ നീരദ്. സിനിമയിലെ ഒരേയൊരു ഡിലീറ്റഡ് സീൻ എന്ന വാക്യത്തിന്റെ അകമ്പടിയോടെയാണ് അമൽ നീരദ് ഡിലീറ്റഡ് സീൻ പുറത്ത് വിട്ടത്.

ശിവൻകുട്ടിയുടെ വീട്ടിലേക്ക് ഫോൺ വിളിക്കുന്ന മൈക്കിളും, അതിന് ശേഷം ശിവൻകുട്ടിയും മൈക്കിളും തമ്മിലുള്ള സംഭാഷണവുമാണ് സീനിലുള്ളത്. ക്രിസ്മസൊക്കെയായിട്ട് ഫാമിലിയെ കൊച്ചിയിൽ കൊണ്ട് വന്ന് നിർത്താൻ പറയുന്ന മൈക്കിളിനോട്, കൊണ്ടുവരണം, തനിക്ക് പ്രായമൊക്കെയായില്ലേയെന്ന് ശിവൻകുട്ടി പറയുന്നുണ്ട്. അപ്പോഴാണ്, 'തനിക്കാ? പ്രായോ? താൻ ജിംനാസ്റ്റി അല്ലേ?' എന്ന് മൈക്കിൾ പറയുന്നത്.

മാർച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മപർവ്വം ഇതിനോടകം തന്നെ 75 കോടി ക്ലബിൽ ഇടം നേടി. കേരളത്തിൽ നിന്ന് മാത്രം 40 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം 100 കോടി ക്ലബ്ബിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നദിയ മൊയ്തു, അബു സലിം, സൗബിൻ ഷാഹിർ, ജിനു ജോസഫ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, ലെന, ഷൈൻ ടോം ചാക്കോ, അനഘ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Related Stories

No stories found.
logo
The Cue
www.thecue.in