ഇപ്രാവശ്യം രാമരാജ്യം തട്ടേല്‍ കയറും; വണ്ണാത്തിക്കാവിലെ ഉത്സവ കാഴ്ചകളുമായി 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' ട്രെയ്‌ലര്‍

ഇപ്രാവശ്യം രാമരാജ്യം തട്ടേല്‍ കയറും; വണ്ണാത്തിക്കാവിലെ ഉത്സവ കാഴ്ചകളുമായി 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' ട്രെയ്‌ലര്‍

ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്ത് ടി.ജി രവിയും അക്ഷയ് രാധാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ 'ഭഗവാന്‍ ദാസന്റെ രാമരാജ്യത്തിന്റെ' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയിലാണ്. ദ ക്യു സ്റ്റുഡിയോയിൽ റിലീസ് ചെയ്ത ഇല്ലിത്തള്ള എന്ന ശ്രദ്ധേയമായ ഹ്രസ്വചിത്രത്തിന്റെ സംവിധായകനാണ് റഷീദ് പറമ്പിൽ.

ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളുമാണ് കഥയുടെ ഇതിവൃത്തമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം ഏറെ ഗ്രാമീണ ഭംഗി ഉള്‍ക്കൊള്ളുന്ന ഒരു സിനിമയാണ്. ചിത്രം ജൂലൈ 21ന് തിയറ്ററുകളില്‍ എത്തും. വിഷ്ണു ശിവശങ്കര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ശിഹാബ് ഓങ്ങല്ലൂരാണ്. ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി , നിയാസ് ബക്കര്‍, മാസ്റ്റര്‍ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുണ്‍ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എഡിറ്റിംഗ്-കെ ആര്‍. മിഥുന്‍,ലിരിക്സ്-ജിജോയ് ജോര്‍ജ്ജ്,ഗണേഷ് മലയത്, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-രാജീവ് പിള്ളാ,പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-രജീഷ് പത്താംകുളം, ആര്‍ട്ട് ഡയക്ടര്‍-സജി കോടനാട്, കൊസ്റ്റും-ഫെബിന ജബ്ബാര്‍,മേക്കപ്പ്-നരസിംഹ സ്വാമി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ധിനില്‍ ബാബു,അസോസിയേറ്റ് ഡയറക്ടര്‍-വിശാല്‍ വിശ്വനാഥ്, സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍, ഫൈനല്‍ മിക്‌സ്-ആശിഷ് ഇല്ലിക്കല്‍, മ്യൂസിക് മിക്‌സ്-കിഷന്‍ ശ്രീബാല,കളറിസ്റ്റ്-ലിജു പ്രഭാകര്‍, ്‌ളഃഫ്രെയിം ഫാക്ടറി, മാര്‍ക്കറ്റിങ്-ബിനു ബ്രിങ്‌ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്-ഒബ്സ്‌ക്യുറ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in