അഷ്കർ സൗദാൻ, ഷഹീൻ സിദ്ധിക്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രം 'ബെസ്റ്റി' നാളെ മുതൽ തിയറ്ററുകളിലെത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമിക്കുന്ന ചിത്രമാണ് 'ബെസ്റ്റി'. സംവിധായകൻ ഷാനു സമ്മദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് 'ബെസ്റ്റി' എന്ന ചിത്രത്തിന്റെ പ്രമേയം.
സോഷ്യൽ മീഡിയയിൽ വളരെയധികം ട്രോൾ ചെയ്യപ്പെട്ട വാക്കാണ് 'ബെസ്റ്റി' എന്നത്. എന്നാൽ തങ്ങളുടെ ചിത്രത്തിൽ ബെസ്റ്റി എന്നതിനെ മോശമായല്ല കാണിച്ചിരിക്കുന്നതെന്ന് നടൻ അഷ്കർ സൗദാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരെയും പറ്റിക്കുകയോ ചതിക്കുകയോ ചെയ്യുന്ന തരത്തിൽ അല്ല ബെസ്റ്റിയെ തങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നും സിനിമ കണ്ടാൽ മാത്രമേ അത് മനസ്സിലാവുകയുള്ളൂ എന്നും അഷ്കർ സൗദാൻ കൂട്ടിച്ചേർത്തു.
അഷ്കർ സൗദാൻ പറഞ്ഞത്:
നമ്മുടെ സിനിമയിൽ ബെസ്റ്റി എന്നത് മോശമായല്ല കാണിച്ചിരിക്കുന്നത്. കുറച്ച് നല്ല നല്ല പരിപാടികളാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ആരെയും ചതിക്കുകയോ പറ്റിക്കുകയോ ചെയ്യുന്ന തരത്തിൽ മോശമായല്ല അത് ചെയ്തിരിക്കുന്നത്. സിനിമ കണ്ടാൽ മാത്രമേ ബെസ്റ്റി എന്താണെന്ന് പറയാൻ സാധിക്കുകയുള്ളൂ.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ഔസേപ്പച്ചൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ പഴയ ഹിറ്റ് മാപ്പിള പാട്ടുകളും ഉണ്ടാകും. സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ,മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിൽ ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ. ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ. ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചൻ, അൻവർഅമൻ, മൊഹ്സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ. എഡിറ്റർ: ജോൺ കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ. ചമയം: റഹിംകൊടുങ്ങല്ലൂർ. സ്റ്റിൽസ്: അജി മസ്കറ്റ്. സംഘട്ടനം: ഫിനിക്സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ. സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി. അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ. സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം, സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര.പി ആർ ഓ: എ.എസ് ദിനേശ്, റോജിൻ കെ റോയ്. മാർക്കറ്റിംഗ്: ടാഗ് 360 ഡിഗ്രീ