പ്രണയദിനം ആഘോഷമാക്കാന്‍ വിജയുടെ 'അറബിക് കുത്ത്'; ബീസ്റ്റിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത്

പ്രണയദിനം ആഘോഷമാക്കാന്‍ വിജയുടെ 'അറബിക് കുത്ത്'; ബീസ്റ്റിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത്
Published on

മാസ്റ്ററിന് ശേഷം വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത്. അറബിക് കുത്ത് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധാണ്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഡോക്ടറിന് ശേഷം നേല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ബീസ്റ്റ്. പൂജ ഹെഗഡെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അനിരുദ്ധിനൊപ്പം ജൊണീറ്റ ഗാന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നടന്‍ ശിവകാര്‍ത്തികേയനാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ പുറത്തിറങ്ങുന്ന ബീസ്റ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. വിജയ്ക്കും പൂജ ഹെഗഡെക്കുമൊപ്പം സെല്‍വരാഘവന്‍, യോഗി ബാബു എന്നിവരും മലയാളി താരങ്ങളായ അപര്‍ണ ദാസ് ഷൈന്‍ ടോം ചാക്കോ എന്നിവരും അണിനിരക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in