വിഷു ബോക്സ് ഓഫീസിൽ എമ്പുരാനെ വീഴ്ത്തുമോ ബസൂക്ക?, മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലറിനായ് ആരാധകർ

 vishu release
vishu release
Published on

നേരത്തെ മമ്മൂട്ടി - മോഹൻലാൽ ചിത്രങ്ങളുടെ ക്ലാഷ് റിലീസ് എന്ന രീതിയിൽ എമ്പുരാനൊപ്പം ബസൂക്ക റിലീസ് ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. മാർച്ച് 27ന് എമ്പുരാൻ റിലീസിനെത്തിയപ്പോൾ മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലും സ്വാ​ഗിലും എത്തുന്ന ബസൂക്ക ഏപ്രിൽ 10ന് വിഷു റിലീസായാണ് വരുന്നത്. വേൾഡ് വൈഡ് കളക്ഷനിലും ഓപ്പണിം​ഗ് കളക്ഷനിലും പുതിയ റെക്കോർഡിട്ട് മുന്നേറുന്ന എമ്പുരാന് വിഷു ബോക്സ് ഓഫീസിൽ ഭീഷണി ഉയർത്തുമോ ബസൂക്കയെന്നാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.

ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.

ഗൗതം വാസുദേവ് മേനോൻ പറഞ്ഞത്:

ഞാൻ ചെയ്തിട്ടുള്ള ട്രാൻസ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, വിടുതലൈ ഭാ​ഗം 1, 2, മൈക്കിൾ, സുരേഷ് ​ഗോപി ചിത്രം വരാഹം, മമ്മൂക്കയുടെ ബസൂക്ക ഇവയെല്ലാം എനിക്ക് മികച്ച എക്സ്പീരിയൻസ് തന്ന സിനിമകളാണ്. ബസൂക്ക വളരെ ഇന്ററസ്റ്റിം​ഗ് ആയിരുന്നു. ട്രാൻസിൽ എനിക്ക് സോളോ ഷോട്സും മറ്റുമായിരുന്നു കൂടുതലും. ഫഹദിനൊപ്പം ഒരു പ്രധാനപ്പെട്ട സീക്വൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡയലോ​ഗ്സ് എല്ലാം മുമ്പ് തന്നെ പഠിച്ചിട്ടാണ് ഞാൻ പോയത്. പക്ഷേ ഇതിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം വളരെ ക്ഷമയോടെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെ എനിക്ക് പറഞ്ഞു തന്നു. അതെല്ലാം അദ്ദേഹത്തിനൊപ്പം ഡൊമനിക്ക് ചെയ്യുന്ന സമയത്ത് എന്നെ സഹായിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോ​ഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിലെ സംഗീത സംവിധാനം.

ഭീഷ്മപര്‍വത്തിന് ശേഷം മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമായാണ് ബസൂക്കയെ ആരാധകര്‍ കണക്കാക്കുന്നത്. ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ബസൂക്കയിലെ ഫസ്റ്റ് ലുക്കിന് വേണ്ടിയുള്ള കാത്തിരിപ്പ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in