വയനാട്ടില്‍ ഇപ്പോഴും നല്ല ആശുപത്രികള്‍ ഇല്ല ; രണ്ടരമണിക്കൂര്‍ ചുരത്തിലെ ബ്ലോക്കില്‍ പെട്ട് മരിക്കുന്നവരുണ്ടെന്ന് ബേസില്‍ ജോസഫ്

വയനാട്ടില്‍ ഇപ്പോഴും നല്ല ആശുപത്രികള്‍ ഇല്ല ; രണ്ടരമണിക്കൂര്‍ ചുരത്തിലെ ബ്ലോക്കില്‍ പെട്ട് മരിക്കുന്നവരുണ്ടെന്ന് ബേസില്‍ ജോസഫ്

വയനാട്ടില്‍ ഈ കാലത്തും അള്‍ട്രാ മോഡേണ്‍ സൗകര്യങ്ങളോട് കൂടിയ ഒരു ആശുപത്രി സേവനം ഇല്ലെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ആശുപത്രി ആവശ്യങ്ങള്‍ ഉള്‍പ്പെടെ പലതിനും വയനാട്ടുകാര്‍ ഇപ്പോഴും കോഴിക്കോടേക്ക് പോകേണ്ട അവസ്ഥയാണ് ഉള്ളത്. രണ്ടരമണിക്കൂര്‍ ചുരമിറങ്ങുന്ന സമയത്ത് ബ്ലോക്കില്‍ പലരും മരണപ്പെടാറുണ്ടെന്നും ബേസില്‍ ജോസഫ് മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ ഒരു വയനാടുകാരനാണ്. എന്നാല്‍ കോഴിക്കോട് വളരെ കണക്ഷന്‍ ഉള്ള സ്ഥലമാണ്. വയനാടേക്കു പോകുന്നത് പോലും കോഴിക്കോട് വഴിയാണ്. ഇപ്പോഴും വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് വന്നിട്ടില്ല. നല്ല ഒരു ആശുപത്രിയില്‍ പോകണമെങ്കില്‍ പോലും ചുരം ഇറങ്ങേണ്ടതായിട്ടുണ്ട്. രണ്ടര മണിക്കൂര്‍ വരെ ചുരം ഇറങ്ങാന്‍ സമയമെടുക്കും കൂടാതെ അവിടെ ഉണ്ടാവുന്ന ബ്ലോക്ക് കാരണം ആരോഗ്യസ്ഥിതി ഗുരുതരം ആയ പലരും യാത്ര മദ്ധ്യേ മരിക്കുന്ന സാഹചര്യവും ഉണ്ടെന്നും ബേസില്‍ പറഞ്ഞു.

ഒന്ന് രണ്ടു ആശുപത്രികള്‍ ഉണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ പ്രശ്‌നം തോന്നിയാല്‍ കോഴിക്കോടിനെ തന്നെ ആശ്രയിക്കുന്ന അവസ്ഥയാണ് വയനാട്ടുകാരുടേതെന്നും ബേസില്‍ പറഞ്ഞു. തന്റെ ചെറുപ്പം മുതല്‍ തന്നെ എല്ലാ കാര്യത്തിനും കോഴിക്കോടേക്കാണ് പോകുന്നത്. ഇപ്പോഴും അതെ അവസ്ഥ തന്നെ തുടരുന്നു. അങ്ങനെ കോഴിക്കോടും വയനാടും തമ്മില്‍ ഒരു എമര്‍ജെന്‍സി ബന്ധം കൂടെയുണ്ടെന്ന് പറയാമെന്നുംബേസില്‍കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in