​'ഗ്ലോബൽ ഡോമിനൻസായി ബാർബി'; ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്, മറികടന്നത് സൂപ്പർ മാരിയോ ബ്രോസിന്റെ റെക്കോർഡ്

​'ഗ്ലോബൽ ഡോമിനൻസായി ബാർബി'; ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്, മറികടന്നത് സൂപ്പർ മാരിയോ ബ്രോസിന്റെ റെക്കോർഡ്

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി ​ഗ്രെറ്റ ​ഗെർവിക്ക് സംവിധാനം ചെയ്ത ബാർബി. മാർഗോട്ട് റോബി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫാന്റസി-കോമഡി ഴോണറിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 1.38 ബില്ല്യൺ ഡോളറാണ് നേടിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സൂപ്പർ മാരിയോ ബ്രോസിന്റെ റെക്കോർഡിനെയാണ് ബാർബി മറികടന്നത്. വാർണർ ബ്രോസിന്റെ ഏക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചിത്രമായി ഇത് മാറി.

വടക്കേ അമേരിക്കയിൽ നിന്ന് 600 മില്യൺ ഡോളറും അന്താരാഷ്ട്ര തലത്തിൽ നിന്നും ഇതുവരെ 760 മില്യണും ബാർബി നേടിയിട്ടുണ്ട്. വാർണർ ബ്രോസ് നിർമിച്ച സിനിമകളിൽ ഏറ്റവും വേഗത്തിൽ 1 ബില്യൺ ക്ലബ്ബിലെത്തുന്ന ചിത്രമാണ് ബാർബി. കൊറോണയ്ക്ക് ശേഷം 1 ബില്യൺ ക്ലബ്ബിലെത്തുന്ന ആറാമത്തെ സിനിമ കൂടിയാണിത്. തുടർച്ചയായി നാല് വാരാന്ത്യങ്ങളിൽ "ബാർബി" ഒന്നാം സ്ഥാനം നിലനിർത്തി, ഈ നേട്ടത്തോടെ ഗ്രെറ്റ ഗർവിഗ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയുടെ ആദ്യത്തെ സോളോ വനിതാ സംവിധായികയായി മാറി.

2023-ലെ ഇതുവരെയുള്ള ഏറ്റവും കളക്ഷൻ നേടിയ ചിത്രങ്ങൾ

1. ബാർബി - $1.38 ബില്യൺ

2. സൂപ്പർ മാരിയോ ബ്രോസ് മൂവി - $1.36 ബില്യൺ

3. ഓപ്പൺഹൈമർ - $853 മില്യൺ

4. ഗാർഡിയൻസ് ഓഫ് ഗാലക്‌സി വോളിയം 3 - $846 മില്യൺ

5. ഫാസ്റ്റ് എക്സ് - $705 മില്യൺ

ചിത്രത്തിൽ മാർഗോട്ട് റോബി ആണ് ബാർബിയായി എത്തിയത്. റയാൻ ഗോസ്ലിംഗ്, സിമു ലിയു, എമ്മ മക്കി, കേറ്റ് മക്കിന്നൺ, ഇസ റേ, അലക്‌സാന്ദ്ര ഷിപ്പ്, കിംഗ്സ്ലി ബെൻ-ആദിർ, സ്കോട്ട് ഇവാൻസ്, ജോൺ സിന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയത ചിത്രമായ ഓപ്പൺഹെെമറിനോടൊപ്പം 2023 ജൂലെെ 21 ന് റിലീസ് ചെയ്ത ബാർബി പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in