മായാവി സ്‌ക്രീനിലെത്തിയാൽ?, കുട്ടൂസനായി മാമുക്കോയ; ലുട്ടാപ്പി ബിജുക്കുട്ടൻ

മായാവി സ്‌ക്രീനിലെത്തിയാൽ?, കുട്ടൂസനായി മാമുക്കോയ; ലുട്ടാപ്പി ബിജുക്കുട്ടൻ
Published on

ബാലരമയിലെ ജനപ്രിയ ചെറുകഥ മായാവി സിനിമ ആയാൽ ആരൊക്കെയാകും കഥാപാത്രങ്ങൾ! കൃത്യമായ കാസ്റ്റിങിലൂടെ വരച്ചെടുത്ത ലുട്ടാപ്പിയുടേയും കുട്ടൂസന്റേയും ‍ഡാകിനിയുടേയുമെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധ നേടുകയാണ് സോഷ്യൽമീഡിയയിൽ. ബിജുക്കുട്ടനാണ് ലുട്ടാപ്പിയുടെ വേഷത്തിൽ. മമ്മൂക്കോയ കുട്ടൂസനും ഫിലോമിന ഡാകിനിയും. വിക്രമനായി ഷമ്മി തിലകനും മുത്തുവായി രമേഷ് പിഷാരടിയും.

ആർട്ട് ഓഫ് അനൂപ്’ എന്ന ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ക്യാരക്ടറെെസേഷൻ പോസ്റ്ററുകൾ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററിലെ താരങ്ങളുടെ മുഖഭാവങ്ങളും വരയിലെ കൃത്യതയും ചൂണ്ടിക്കാട്ടി കമന്റുകൾ നിറയുകയാണ്. ‘പുതിയ ‘പട’ത്തിൽ എനിക്ക് വേഷം തന്ന കലാകാരന് നന്ദി’ എന്നാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പിശാരടി കുറിച്ചിരിക്കുന്നത്.

പ്രധാന താരമായ മായാവി ആരായിരിക്കും എന്നാണ് പ്രേക്ഷകരുടെ സംശയം. ലൂട്ടാപ്പിയായ ബിജുക്കുട്ടനും കൂട്ടൂസൻ മമ്മൂക്കോയക്കുമാണ് കൂട്ടത്തിൽ ഏറ്റവും കയ്യടി. കഥയിലെ മറ്റ് കഥാപാത്രങ്ങൾ ഉടൻ പോസ്റ്ററുകളായി പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in