മ്യൂസിക്, വിഷ്വൽസ്, പെർഫോമൻസസ്... മികച്ച ക്രാഫ്റ്റ് ഉറപ്പ് നൽകി ബാലൻ ട്രെയ്‌ലർ

മ്യൂസിക്, വിഷ്വൽസ്, പെർഫോമൻസസ്... മികച്ച ക്രാഫ്റ്റ് ഉറപ്പ് നൽകി ബാലൻ ട്രെയ്‌ലർ
Published on

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ- ദി ബോയ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം മുൻപേ തന്നെ മികച്ച അഭിപ്രായം നേടിയിരുന്നു. പ്രഖ്യാപനം മുതൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് മുതൽ വലിയ ആകാംഷയാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചത്.

ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചുകൊണ്ടിരിക്കെ, ഇന്ത്യൻ ചലച്ചിത്രമേഖലയിലുടനീളമുള്ള പ്രമുഖ താരങ്ങൾ ചേർന്ന് ഒന്നിലധികം ഭാഷകളിൽ ബാലന്റെ ട്രെയ്‌ലർ പുറത്തിറക്കി. അജയ് ദേവ്ഗൺ, സൂര്യ ശിവകുമാർ, നാഗ ചൈതന്യ, രാജ് ബി. ഷെട്ടി എന്നിവർ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ട്രെയ്‌ലർ റിലീസ് ചെയ്തു. ജൂൺ 19ന് ആഗോള റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ട്രെയ്‌ലറിനും ചിത്രത്തിനും ആശംസകൾ നേർന്നുകൊണ്ട് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളിൽ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്ലർ നൽകുന്നത്. ഏറെ ആകർഷകമായ ഈ ട്രെയ്‌ലർ, സപ്‌സെൻസ്, ത്രിൽ, ദുരൂഹത എന്നിവ നിറച്ചാണ് ഒരുക്കിയിരിക്കുന്നത്.

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഒരുക്കുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ബാലൻ. ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകൾ സോഷ്യൽ മാധ്യമങ്ങൾ ശ്രദ്ധ നേടിയിരുന്നു. സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും ട്രെയ്‌ലറിന്റെ ആകർഷക ഘടകമാണ്.

സംവിധായകൻ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലൻ ദി ബോയ്ക്കുണ്ട്. രണ്ട് പ്രതിഭകളുടെയും കൂട്ടുകെട്ട് സിനിമാപ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് ഇപ്പോൾ നൽകുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും.

ഛായാഗ്രഹണം- ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിങ് ഡയറക്ടർ/ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ- ഗണപതി, വസ്ത്രാലങ്കാരം- സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി- ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ്- സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ്.കെ. ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

logo
The Cue
www.thecue.in