അഭിനയിച്ചവര്‍ക്ക് ഉണ്ണി മുകുന്ദന്‍ ഒറ്റ പൈസ കൊടുത്തില്ലെന്ന് ബാല, പബ്ലിസിറ്റി സ്റ്റണ്ടെന്ന് ലൈന്‍ പ്രൊഡ്യൂസര്‍

അഭിനയിച്ചവര്‍ക്ക് ഉണ്ണി മുകുന്ദന്‍ ഒറ്റ പൈസ കൊടുത്തില്ലെന്ന് ബാല, പബ്ലിസിറ്റി സ്റ്റണ്ടെന്ന് ലൈന്‍ പ്രൊഡ്യൂസര്‍

ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച 'ഷഫീഖിന്റെ സന്തോഷം' എന്ന സിനിമയിലെ മിക്ക അഭിനേതാക്കള്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്ന ആരോപണവുമായി നടന്‍ ബാല. അഭിനയിച്ച 24 പേര്‍ക്ക് ന്യായമായ പൈസ നല്‍കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായിട്ടില്ലെന്ന് ബാല. താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു. ബാലയുടെ ആരോപണം ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിഷേധിച്ചു. എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയതിന് തെളിവുണ്ടെന്നും ബാല സംസാരിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ലൈന്‍ പ്രൊഡ്യൂസര്‍

വിനോദ് മംഗലത്ത്. പ്രതിഫലം വേണ്ടെന്നും ഉണ്ണി സുഹൃത്തായതിനാല്‍ സൗജന്യമായി അഭിനയിക്കാമെന്നും പറഞ്ഞാണ് ബാല ഷഫീഖിന്റെ സന്തോഷത്തില്‍ അഭിനയിച്ചതെന്നും സിനിമയില്‍ അഭിനയിച്ചവര്‍ക്കെല്ലാം പ്രതിഫലം നല്‍കിയതിന് രേഖകളുണ്ടെന്നും ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത്.

അഭിനയിച്ചവര്‍ക്കും ടെക്‌നീഷ്യന്‍സിനും പല ആവശ്യങ്ങളുണ്ട്, ആശുപത്രി കേസുമായി നില്‍ക്കുന്നവരുണ്ട്, പക്ഷേ അവരെ പോലും തിരിഞ്ഞുനോക്കാത്തയാളാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദനോട് നേരിട്ട് സംസാരിച്ചിരുന്നുവെന്നും ജീവിതത്തില്‍ ാത്രമാണ് ഉണ്ണി നല്ല നടനെന്നും ബാല ആരോപിക്കുന്നു. വറൈറ്റി മീഡിയ എന്ന ഓണ്‍ ലൈന്‍ ചാനലിലൂടെയാണ് ബാലയുടെ ആരോപണങ്ങള്‍. സിനിമ വിജയിക്കുമ്പോള്‍ ഒരു കോടി 25 ലക്ഷത്തിന് കാര്‍ വാങ്ങിച്ചയാള്‍ക്ക് കുറച്ചെങ്കിലും അഭിനയിച്ച പാവങ്ങള്‍ക്ക് കൊടുത്തുകൂടെ എന്നും ബാല ചോദിക്കുന്നു.

ഉണ്ണി മുകുന്ദനെതിരായ ബാലയുടെ ആരോപണങ്ങള്‍

എനിക്ക് കാശ് വേണ്ട, ബാക്കി ഉള്ളവര്‍ക്കെങ്കിലും കാശ് കൊടുക്കൂ. 426 സിനിമ നിര്‍മ്മിച്ച ആളാണ് എന്റെ പിതാവ്. പ്രേംനസീറിനെ സിനിമയിലേക്ക് ഇന്‍ട്രൊഡ്യൂസ് ചെയ്തത് എന്റെ മുത്തച്ഛനാണ്. ഒരു ടെക്നീഷ്യന്‍ കരയുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. ഞാന്‍ പലരെയും സഹായിക്കാറുണ്ട്, എനിക്ക് ഓപ്പറേഷന്‍ ഉണ്ടായ ഘട്ടത്തിലും ഞാന്‍ ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്ത് കാര്യം ചെയ്താലും നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ സഹായിക്കണം. സംവിധായകന്‍ അനൂപ് പന്തളത്തിനും ഉണ്ണി പ്രതിഫലമൊന്നും നല്‍കിയിട്ടില്ലെന്നും ബാല.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. അനൂപ് പന്തളം ആണ് ഈ സിനിമ സംവിധാനം ചെയ്തത്. നവംബര്‍ 25നാണ് സിനിമ റിലീസിനെത്തിയത്. മേപ്പടിയാന്‍ എന്ന സിനിമക്ക് ശേഷം ഉണ്ണി മുകുന്ദന്‍ സിനിമ കൂടിയാണ് ഷഫീഖിന്റെ സന്തോഷം.

'ബാലയുടെ ആരോപണം പബ്ലിസിറ്റിക്ക് വേണ്ടി, പ്രതിഫലം കൊടുത്തതിന് തെളിവുണ്ട്'

ബാലയുടെ ആരോപണങ്ങള്‍ പാടേ തള്ളുകയാണ് ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത്.

'ഈ സിനിമയുടെ കാസ്റ്റിംഗ് സമയത്ത് ബാല ഉണ്ടായിരുന്നില്ല. മനോജ് കെ ജയന്‍ ആയിരുന്നു. അദ്ദേഹത്തിന് അസൗകര്യം നേരിട്ടപ്പോഴാണ് ബാലയെ സമീപിക്കുന്നത്. മേപ്പടിയാന്‍ സിനിമയുടെ സക്‌സസ് ആഘോഷത്തില്‍ വെച്ച് ബാലയോട് കാര്യമവതരിപ്പിച്ചു. ഉണ്ണി തന്റെ അടുത്ത സുഹൃത്താണെന്നും അഞ്ച് പൈസ ഇല്ലാതെ താനിതില്‍ അഭിനയിക്കുമെന്നുമാണ് അന്ന് ബാല പറഞ്ഞത്. പിന്നീട് ഈരാറ്റുപേട്ടയിലും മറ്റുമായി ഷൂട്ടിംഗ് നടന്നു. ഡബ്ബിംഗ് സമയത്തും ഞാന്‍ ബാലയോട് പേമെന്റിനെ പറ്റി ചോദിച്ചു. അപ്പോള്‍ പോലും ഒന്നും വേണ്ടെന്നാണ് പറഞ്ഞത്. എന്നിരുന്നാലും 2 ലക്ഷം രൂപ ബാലയുടെ അക്കൗണ്ടിലേക്ക് ബാങ്ക് ത്രു ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. അതിന്റെ തെളിവും കൈവശമുണ്ട്. ഉണ്ണി മുകുന്ദനുമായുള്ള ബന്ധത്തിന്റെ പുറത്ത് കാശ് വേണ്ടെന്ന് പറഞ്ഞ് അഭിനയിക്കാന്‍ വന്ന ആള്‍ക്ക് അയാള്‍ ചോദിക്കാതെ രണ്ട് ലക്ഷം കൊടുത്തു എന്നതാണ് ഇതിലെ സത്യം.

വിനോദ് മംഗലത്ത് (ലൈന്‍ പ്രൊഡ്യൂസര്‍ )
വിനോദ് മംഗലത്ത് (ലൈന്‍ പ്രൊഡ്യൂസര്‍ )

ക്യാമറമാന് കാശ് കൊടുത്തുല്ലെന്ന് ആരോപിച്ചു ബാല. 8 ലക്ഷമാണ് പറഞ്ഞിരുന്നതെങ്കിലും പിന്നെ അത് വിലപേശി 7 ലക്ഷം കൊടുക്കുകയാണുണ്ടായത്. അത് സാധരണ ഗതിയില്‍ നടക്കുന്നതാണ്. പലര്‍ക്കും പൈസ കൊടുത്തില്ല എന്നൊക്കെ പറയുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. ബാല ഇതിലെ ഒരു ആക്ടര്‍ മാത്രമാണ്. ആര്‍ക്ക് എത്ര എങ്ങനെ കൊടുത്തു എന്ന് ബാലക്ക് എങ്ങനെ പറയാന്‍ പറ്റും? . ഓണ്‍ലൈന്‍ മീഡിയക്ക് മുമ്പില്‍ ബാല ഇപ്പോള്‍ ഒരു സ്റ്റാറ്റസ് ആണല്ലോ. അത് നിലനിര്‍ത്താനോ അല്ലെങ്കിലും കൂടുതല്‍ പബ്ലിസിറ്റിക്ക് വേണ്ടിയോ ആയിരിക്കും ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. എന്തായാലും ബാലക്ക് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in