'ബോബി ഡിയോള്‍ മൂര്‍ദാബാദ്'; വെബ് സീരീസ് സെറ്റില്‍ ബജ്റംഗ്  ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം

'ബോബി ഡിയോള്‍ മൂര്‍ദാബാദ്'; വെബ് സീരീസ് സെറ്റില്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം

Published on

ബോളിവുഡ് സംവിധായകന്‍ പ്രകാശ് ഝായുടെ വെബ് സീരീസിന്റെ സെറ്റില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. ബോബി ഡിയോള്‍ നായകനായ ആശ്രം 3 എന്ന സീരീസിന്റെ സെറ്റിലാണ് അതിക്രമം നടന്നത്. സീരീസിന്റെ ആദ്യ സീസണുകളില്‍ ഒരു കപട സംന്യാസി സ്ത്രീകളെ പീഡിപ്പിക്കുന്ന രംഗമുണ്ട്. ഇതാണ് ആക്രമണം നടത്താനുള്ള കാരണം.

സീരീസിന്റെ അണിയറ പ്രവര്‍ത്തകരെ പിന്‍തുടരുകയും മര്‍ദ്ദിക്കുകയുമാണ് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ചെയ്തത്. നിലവില്‍ അണിയറ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രകാശ് ഝാ മൂര്‍ദാബാദ്, ബോബി ഡിയോണ്‍ മൂര്‍ദാബാദ് തുടങ്ങിയ മുദ്രവാക്യങ്ങളും അതിക്രമികള്‍ മുഴക്കുന്നുണ്ട്.

ഞങ്ങള്‍ ബോബി ഡിയോളിനെ തിരഞ്ഞുനടക്കുകയാണ്. സീരീസ് ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ബോബി ഡിയോള്‍ സഹോദരനായ സണ്ണി ഡിയോളിനെ കണ്ട് പഠിക്കണം. അദ്ദേഹം ദേശസ്‌നേഹം പറയുന്ന നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും അതിക്രമികള്‍ പറയുന്നു.

logo
The Cue
www.thecue.in