നിവിൻ പോളിയുടെ പിറന്നാൾ സ്പെഷ്യൽ; 'ബേബി ഗേൾ' മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു

നിവിൻ പോളിയുടെ പിറന്നാൾ സ്പെഷ്യൽ; 'ബേബി ഗേൾ' മോഷൻ പോസ്റ്റർ ശ്രദ്ധ നേടുന്നു
Published on

നിവിൻ പോളി നായകനാകുന്ന 'ബേബി ഗേൾ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നിവിൻ പോളിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കൈകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന നിവിൻ പോളിയെയാണ് പോസ്റ്ററിൽ കാണുന്നത്. അറ്റൻഡന്റ് സനൽ മാത്യുവായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. ഒരു ഗംഭീര ത്രില്ലറായി ഒരുക്കിയ ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.

ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നിവിൻ പോളിക്കൊപ്പം ലിജോമോള്, സംഗീത പ്രതാപ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവരെ കൂടാതെ അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ.

സംഗീതം - ക്രിസ്റ്റി ജോബി. കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്,സന്തോഷ് പന്തളം. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. കലാസംവിധാനം - അനീസ് നാടോടി. കോസ്റ്റ്യും - മെൽവി. ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകുദാമോദർ, നവനീത് ശ്രീധർ. അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു. പി ആർ ഓ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -പ്രേംലാൽ പട്ടാഴി. ഡിസൈൻസ് -ഷുഗർ കാൻഡി. മാർക്കറ്റിംഗ് -ആഷിഫ് അലി സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് കൺസൾട്ടന്റ് - ബ്രിങ്ഫോർത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in