'വയലേഷൻ്റെ അര്‍ത്ഥം അറിയുമോ ?' ; ശ്രുതി ശരണ്യത്തിൻ്റെ 'ബി 32 മുതല്‍ 44 വരെ' നാളെ തിയ്യേറ്ററുകളില്‍

'വയലേഷൻ്റെ അര്‍ത്ഥം അറിയുമോ ?' ; ശ്രുതി ശരണ്യത്തിൻ്റെ 'ബി 32 മുതല്‍ 44 വരെ' നാളെ തിയ്യേറ്ററുകളില്‍

സംസ്ഥാന സര്‍ക്കാരിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സി. നിര്‍മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന 'ബി 32 മുതല്‍ 44 വരെ' നാളെ തിയ്യേറ്ററുകളിലെത്തും. ശരീര രാഷ്ട്രീയം പറയുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരിക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്‌ന രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെണ്‍കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇവരെ കേന്ദ്രീകരിച്ച് തന്നെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയായിരിക്കും ചിത്രമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു.

ഹരീഷ് ഉത്തമന്‍, രമ്യാ സുവി, സജിത മഠത്തില്‍, ജിബിന്‍ ഗോപിനാഥ്, നീന ചെറിയാന്‍, സജിന്‍ ചെറുകയില്‍, സിദ്ധാര്‍ത്ഥ് വര്‍മ്മ, അനന്ത് ജിജോ ആന്റണി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുദീപ് എളമണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുദീപ് പാലനാടാണ്. അഞ്ച് സംവിധാനസഹായികള്‍ ഉള്‍പ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

മഹേഷ് നാരായണൻ്റെ സൂപ്പര്‍വിഷനില്‍ ചിത്രസംയോജനം നിര്‍വഹിച്ചത് രാഹുല്‍ രാധാകൃഷ്ണന്‍. എസ്.രാധാകൃഷ്ണന്‍, സതീഷ് ബാബു, ഷൈന്‍ വി.ജോണ്‍ എന്നിവര്‍ ശബ്ദരൂപകല്പനയും അനൂപ് തിലക് ശബ്ദമിശ്രണവും ചെയ്തിരിക്കുന്നു. ദുന്ദു രഞ്ജീവ് കലാ സംവിധാനവും, മിട്ട എം.സി മേക്കപ്പും, അര്‍ച്ചനാ വാസുദേവ് കാസ്റ്റിംഗും, രമ്യ സര്‍വ്വദാ ദാസ് മുഖ്യ സംവിധാനസഹായവും, അഞ്ജന ഗോപിനാഥ് നിശ്ചലഛായാഗ്രഹണവും നിര്‍വഹിച്ചു. സൗമ്യ വിദ്യാധര്‍ സബ്‌ടൈറ്റില്‍സും സ്റ്റോറിസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സംഗീത ജനചന്ദ്രനും നിര്‍വ്വഹിക്കുന്നു.

ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ആലപ്പുഴ വനിതാ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in