ഒമാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'ആയിഷ'യ്ക്ക് പുരസ്‌കാരം

ഒമാനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'ആയിഷ'യ്ക്ക് പുരസ്‌കാരം

നാലാമത് സിനിമാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.ജയചന്ദ്രനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. അറബ് -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണ് ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ - അറബിക് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ഒരു അറബ് ഫെസ്റ്റിവലില്‍ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ പുരസ്‌കാരത്തിനുണ്ട്.

മുസന്ധം ഐലന്റില്‍ വെച്ച് നടന്ന ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ മുസന്ധം ഗവര്‍ണറേറ്റ് പ്രവിഷ്യാ ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സെയ്ദ് അല്‍ ബുസൈദി അവാര്‍ഡ് ദാനം നടത്തി. മഞ്ജു വാര്യരാണ് ആയിഷയിലെ കേന്ദ്ര കഥാപാത്രം. നിലമ്പൂര്‍ ആയിഷയുടെ സൗദി ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍ ആമിര്‍ പള്ളിക്കലാണ്.

തിരക്കഥ ആഷിഫ് കക്കോടി. സംവിധായകന്‍ സക്കറിയയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫെദര്‍റ്റെച് , ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശസുദ്ധീന്‍ എം ടി, ഹാരിസ് ദേശം, അനീഷ് പിബി, സക്കരിയ്യ വാവാട്, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ചിത്രം ജനുവരി 20നാണ് തിയേറ്ററിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in