'അല്ലെങ്കിലും സത്യം പറയുന്നവരെല്ലാം നിങ്ങൾക്ക് ശത്രുക്കളാണല്ലോ' ; അവകാശികൾ ട്രെയ്‌ലർ

'അല്ലെങ്കിലും സത്യം പറയുന്നവരെല്ലാം നിങ്ങൾക്ക് ശത്രുക്കളാണല്ലോ' ; അവകാശികൾ ട്രെയ്‌ലർ

കേരള ചലച്ചിത്ര അക്കാഡമി അംഗവും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച 'അവകാശികൾ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടി.ജി രവിയുടെ ഇരുനൂറ്റി അൻപതാമത് ചിത്രം കൂടിയാണ് അവകാശികൾ. ചിത്രം ആഗസ്റ്റ് പതിനേഴിന് ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും.

ഇന്ത്യൻ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങൾ ഉൾപ്പടെയുള്ള കേരളത്തിലെ വർത്തമാനകാല സങ്കീർണ്ണതകൾ നർമ്മത്തിൽ ചാലിച്ച് സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇർഷാദ്, ടി.ജി രവി, ബേസിൽ പാമ, ജയരാജ് വാര്യർ, സോഹൻ സീനു ലാൽ, വിഷ്ണു വിനയ്, എം എ നിഷാദ് , അനൂപ് ചന്ദ്രൻ, പാഷാണം ഷാജി , അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, ജോയ് വാൽക്കണ്ണാടി, ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി നാടക കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റഫീഖ് അഹമ്മദ് , പർവതി ചന്ദ്രൻ . എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിനീഷ് തമ്പാനാണ്. വിനു പട്ടാട്ട് , ആയില്യൻ കരുണാകരൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് അഖിൽ എ ആർ ഉം ആർഎൽവി അജയ് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in